'വലിയ മത്സരങ്ങൾ നഷ്ടമാകുന്നത് നിരാശയാണ്'; പ്രതികരണവുമായി ഹേസൽവുഡ്

'രണ്ട് അല്ലെങ്കിൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ പരിക്ക് മാറും. എന്നാൽ തനിക്ക് ഏറ്റവും വലിയ മത്സരങ്ങളാണ് നഷ്ടമാകുന്നത്.'

dot image

ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ അവസാന രണ്ട് ടെസ്റ്റുകളും പരിക്കിനെ തുടർന്ന് നഷ്ടമാകുന്നതിന് പിന്നാലെ പ്രതികരണവുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം പേസ് ബൗളർ ജോഷ് ഹേസൽവുഡ‍്. പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുന്നത് നിരാശപ്പെടുത്തുന്നു. ബോർഡർ-​ഗാവസ്കർ ട്രോഫിക്ക് മുമ്പ് എല്ലാ മത്സരങ്ങളും കളിക്കാൻ കഴിയുമെന്ന് ഉറപ്പുവരുത്തിയിരുന്നു. എന്നാൽ ഇടയ്ക്കിടെ കാലിലെ പേശികൾക്ക് വേദന വരികയാണ്. ഹേസൽവുഡ് 7ന്യൂസിനോട് പ്രതികരിച്ചു.

രണ്ട് അല്ലെങ്കിൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ പരിക്ക് മാറും. എന്നാൽ തനിക്ക് ഏറ്റവും വലിയ മത്സരങ്ങളാണ് നഷ്ടമാകുന്നത്. ഹേസൽവുഡ് വ്യക്തമാക്കി. ജനുവരി ഒടുവിൽ ശ്രീലങ്കയ്ക്കെതിരെ ആരംഭിക്കുന്ന പരമ്പരയ്ക്ക് മുമ്പായി പൂർണ കായികക്ഷമത വീണ്ടെടുക്കാനാണ് ഹേസൽവുഡിന്റെ ശ്രമം.

ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇരുടീമുകളും ഓരോ വിജയം നേടി. ഒരു മത്സരം സമനിലയിലായി. 2018ന് ശേഷം ഓസ്ട്രേലിയയ്ക്ക് ബോർഡർ-​ഗാവസ്കർ ട്രോഫി നേടാൻ കഴിഞ്ഞിട്ടില്ല. പരമ്പര സമനില ആയാലും നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോർഡർ-​ഗാവസ്കർ ട്രോഫി നിലനിർത്താൻ കഴിയും. മെൽബണിൽ ഡിസംബർ 26 മുതലാണ് ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റ് ആരംഭിക്കുക.

Content Highlights: Hazlewood frustrated at missing remainder of India series 

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us