
അടുത്ത വർഷം ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് മുതൽ 2027 വരെയുള്ള ഐസിസി ടൂർണമെന്റുകളിലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടത്താൻ തീരുമാനം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഇക്കാര്യം ഔദ്യോഗികമായി അംഗീകരിച്ചു. 2024 മുതല്‍ 2027 വരെ ഐസിസിക്ക് കീഴില്‍ ഇരു രാജ്യങ്ങളിലുമായി നടക്കുന്ന ടൂര്‍ണമെന്റുകളിലെ മത്സരങ്ങള്‍ക്കായി ഇന്ത്യ പാകിസ്താനിലേക്കോ, പാകിസ്താൻ ഇന്ത്യയിലേക്കോ സഞ്ചരിക്കില്ല. പകരം ഈ മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടക്കും.
2026 ട്വന്റി 20 ലോകകപ്പിൽ ശ്രീലങ്കയ്ക്കൊപ്പം ഇന്ത്യ ആതിഥേയത്വം വഹിക്കും. കൂടാതെ അടുത്ത വർഷം നടക്കുന്ന ഏഷ്യ കപ്പും 2025ലെ വനിത ലോകകപ്പും ഇന്ത്യയിലാണ് നടക്കുന്നത്. ഈ ടൂർണമെന്റുകളിൽ പാകിസ്താന്റെ മത്സരങ്ങൾക്കായി ഇനി മറ്റൊരു രാജ്യം വേദിയാകും.
അടുത്ത വര്‍ഷം ഫെബ്രുവരി 19നാണ് ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമാകുന്നത്. പാകിസ്താൻ, ന്യൂസിലാൻഡ്, ബംഗ്ലാദേശ് ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പ് എയിലാണ് ഇന്ത്യൻ ടീം. ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്.
Content Highlights: ICC confirms India & Pakistan matches in 2024-27 ICC events in neutral venue.