ബി​ഗ് ബാഷ് ക്രിക്കറ്റ്; ഹൊബാർട്ട് ഹരികെയ്ൻസിനെ പരാജയപ്പെടുത്തി മെൽബൺ റെന​ഗേഡ്സ്

ഹൊബാർട്ട് നിരയിൽ എട്ടാമനായി ഇറങ്ങിയ ക്യാപ്റ്റൻ നഥാൻ എല്ലീസ് മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്

dot image

ബി​ഗ് ബാഷ് ക്രിക്കറ്റ് ടൂർണമെന്റിൽ ഹൊബാർട്ട് ഹരികെയ്ൻസിനെ പരാജയപ്പെടുത്തി മെൽബൺ റെന​ഗേഡ്സ്. ആറ് വിക്കറ്റിനാണ് മെൽബണിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൊബാർട്ട് ഹരികെയ്ൻസ് 12.4 ഓവറിൽ വെറും 74 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഒമ്പത് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തി മെൽബൺ ലക്ഷ്യത്തിലെത്തി.

നേരത്തെ ടോസ് നേടിയ മെൽബൺ ബൗളിങ് തിര‍ഞ്ഞെടുക്കുകയായിരുന്നു. ഹൊബാർട്ട് നിരയിൽ എട്ടാമനായി ഇറങ്ങിയ ക്യാപ്റ്റൻ നഥാൻ എല്ലീസ് മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ഷായി ഹോപ്പ് 13 റൺസെടുത്തും മിച്ചൽ ഓവൻ 10 റൺസെടുത്തും പുറത്തായി. മറ്റാർക്കും ഹൊബാർട്ട് നിരയിൽ രണ്ടക്കം കടക്കാൻ സാധിച്ചില്ല. മെൽബണിനായി സത്തർലാൻ‍ഡ്, ടോം റോജേർസ്, ഫെർ​ഗസ് ഒ നെയ്ൽ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ മെൽബണിനായി ടിം സെയ്ഫേർട്ട് പുറത്താകാതെ 37 റൺസെടുത്തു. ജോഷ് ബ്രൗൺ 13 റൺസും മക്കെൻസി ഹാർവി 10 റൺസുമെടുത്തു. ഹൊബാർട്ടിനായി ഓൾറൗണ്ട് മികവ് പുറത്തെടുത്ത നഥാൻ എല്ലീസ് രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.

Content Highlights: Melbourne Renegades won by 6 wickets in BBL

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us