'മാധ്യമങ്ങളോട് സംസാരിക്കാൻ അറിയില്ല, പിതാവിനോട് ക്ഷമിക്കൂ'; പ്രതികരണവുമായി അശ്വിൻ

രവിചന്ദ്രൻ അശ്വിൻ അപമാനിക്കപ്പെട്ടെന്ന പിതാവ് രവിചന്ദ്രന്റെ പ്രസ്താവനയിൽ പ്രതികരണവുമായി താരം രംഗത്ത്

dot image

ക്രിക്കറ്റിൽ രവിചന്ദ്രൻ അശ്വിൻ അപമാനിക്കപ്പെട്ടെന്ന പിതാവ് രവിചന്ദ്രന്റെ പ്രസ്താവനയിൽ പ്രതികരണവുമായി താരം രം​ഗത്ത്. മാധ്യമങ്ങളോട് സംസാരിക്കാൻ പിതാവിന് പരിശീലനം ലഭിച്ചിട്ടില്ല. മാധ്യമങ്ങൾ ഇത്തരം പ്രസ്താവനകൾ പിന്തുടരുമെന്ന് താൻ ഒരിക്കലും കരുതിയില്ല. എല്ലാവരും തന്റെ പിതാവിനോട് ക്ഷമിക്കണം, പിതാവിനെ വെറുതെ വിടണം. അശ്വിൻ സമൂഹമാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചു. ഡേയ് പിതാവെ എന്താണ് ഇതൊക്കെ എന്നും താരം തമിഴിൽ കുറിച്ചിട്ടുണ്ട്.

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിന് പിന്നാലെയാണ് രവിചന്ദ്രൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. പിന്നാലെയാണ് പിതാവ് രവിചന്ദ്രന്റെ ഞെട്ടിക്കുന്ന പ്രസ്താവന പുറത്തുവന്നത്. അശ്വിൻ വിരമിക്കുന്നതിനു തൊട്ടുമുൻപാണ് ഈ കാര്യം താൻ അറിയുന്നത്. എന്താണ് അശ്വിന്റെ മനസ്സിലുള്ളതെന്ന് തനിക്ക് അറിയില്ല. അശ്വിന്റെ വിരമിക്കൽ പ്രഖ്യാപനം തന്റെ കുടുംബം സ്വാ​ഗതം ചെയ്യുന്നു. അശ്വിന്റെ വിരമിക്കലിൽ തനിക്ക് സന്തോഷവും സങ്കടവുമുണ്ട്. കാരണം അശ്വിന് ഇനിയും കളിക്കാൻ സമയമുണ്ടായിരുന്നു. രവിചന്ദ്രൻ പ്രതികരിച്ചു.

വിരമിക്കൽ അശ്വിന്റെ സ്വന്തം തീരുമാനമാണ്. താൻ അതിൽ ഇടപെടില്ല. ഇത്തരമൊരു തീരുമാനത്തിന് പല കാരണങ്ങളുണ്ടാകും. ഒരു തരത്തിൽ പറഞ്ഞാൽ അശ്വിനിൽ നിന്നും ഈ തീരുമാനം പ്രതീക്ഷിച്ചിരുന്നു. കാരണം അശ്വിൻ അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എത്ര കാലം അയാൾക്കത് സഹിക്കാൻ സാധിക്കും?. രവിചന്ദ്രൻ ചോദിച്ചു.

Content Highlights: Ravichandran Ashwin reacts his fathers claim that he was humiliated

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us