ഓസ്ട്രേലിയയ്ക്കെതിരെ ഡിസംബർ 26ന് ആരംഭിക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിലും തന്റെ ബാറ്റിങ് രീതിയിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് സൂചന നൽകി വിരാട് കോഹ്‍ലി. മെൽബൺ ടെസ്റ്റിന് മുമ്പായുള്ള പരിശീലന മത്സരത്തിൽ മുകേഷ് കുമാറിന്റെ ഓഫ്സൈഡിന് പുറത്തുവന്ന പന്തിൽ ബാറ്റുവെച്ച കോഹ്‍ലി എഡ്ജായി സ്ലിപ്പിൽ ക്യാച്ച് നൽകി മടങ്ങി.
ഓസ്ട്രേലിയയ്ക്കെതിരെ പെർത്തിൽ നടന്ന ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയത് മാത്രമായിരുന്നു റെഡ്ബോൾ ക്രിക്കറ്റിൽ കോഹ്‍ലിയുടെ സമീപകാലത്തെ മികച്ച പ്രകടനം. അഡലെയ്ഡിലും ബ്രിസ്ബെയ്നിലും കോഹ‍്ലിയുടെ പ്രകടനം മോശമായിരുന്നു. ഓഫ്സൈഡിന് പുറത്തുവരുന്ന പന്തുകൾ പന്തുകളിൽ അനാവശ്യമായി ബാറ്റുവെച്ച് സ്ലിപ്പിലോ വിക്കറ്റ് കീപ്പർക്കോ ക്യാച്ച് നൽകിയാണ് പലപ്പോഴും കോഹ്‍ലി പുറത്താകുന്നത്.
Mukesh Kumar posted this video on his official Instagram account where he dismissed Virat Kohli in the practice match before BGT starts.😐 #INDvsAUS pic.twitter.com/tUSWYvPIMi
— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) December 16, 2024
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഓസ്ട്രേലിയയ്ക്കതിരായ അവസാന രണ്ട് ടെസ്റ്റുകളിലും ഇന്ത്യയ്ക്ക് വിജയം ആവശ്യമാണ്. ബോർഡർ-ഗാവസ്കർ ട്രോഫിയിലെ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇരുടീമുകളും ഓരോ വിജയം നേടി. ഒരു മത്സരം സമനിലയിലായി. പരമ്പരയിൽ ഇനിയൊരു മത്സരം സമനില ആകുകയോ പരാജയപ്പെടുകയോ ചെയ്താൽ മറ്റ് ടീമുകളുടെ മത്സരഫലങ്ങൾ ആശ്രയിച്ച് മാത്രമെ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ കഴിയൂ.
Content Highlights: Virat Kohli seems no changes in his plan in Melbourne test