ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ 91 റൺസ് വിജയം നേടി പാകിസ്താൻ. ആദ്യ ബാറ്റ് ചെയ്ത പാകിസ്താൻ 329 റൺസ് നേടിയപ്പോൾ 43.1 ഓവറിൽ ദക്ഷിണാഫ്രിക്ക 248 റൺസിന് പുറത്തായി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0 ന് പാകിസ്താൻ മുന്നിലായി. മുഹമ്മദ് റിസ്‌വാൻ, ബാബർ അസം, കമ്രാൻ ഗുലാം എന്നിവരുടെ ബാറ്റിങ്ങാണ് പാകിസ്താന് മികച്ച വിജയം സമ്മാനിച്ചത്.
റിസ്‌വാൻ 80 റൺസ് നേടിയപ്പോൾ ബാബർ അസം 73 റൺസും കമ്രാൻ ഗുലാം 63 റൺസും നേടി. വെറും 32 പന്തിൽ അഞ്ച് സിക്സറുകളും നാല് ഫോറുകളും അടക്കമായിരുന്നു ഗുലാമിന്റെ ഇന്നിങ്‌സ്.
Kamran Ghulam is the player of the match for his 63 off 32 balls in the second ODI against South Africa! 🏏#SAvPAK | #BackTheBoysInGreen pic.twitter.com/m8U5MVvCRa
— Pakistan Cricket (@TheRealPCB) December 19, 2024
97 റൺസ് നേടിയ ഹെൻഡ്രിച്ച് ക്‌ളാസൻ മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്. ടോണി സി സോർസി 34 റൺസും ഡേവിഡ് മില്ലർ 29 റൺസ് നേടി ഭേദപ്പെട്ട പ്രകടനം നടത്തി. പാക് ബൗളിങ്ങിൽ ഷഹീൻ അഫ്രീദി നാല് വിക്കറ്റും നസീം ഷാ മൂന്ന് വിക്കറ്റും നേടി. ദക്ഷിണാഫ്രിക്കൻ നിരയിൽ മാർക്കോ യാൻസെൻ മൂന്ന് വിക്കറ്റും മാപ്ക്ക നാല് വിക്കറ്റും നേടി.
Content Highlights: South Africa vs Pakistan; Pakistan won by 81 runs