'എട മോനേ, സുഖമല്ലേ!'; അഭിമുഖത്തിനിടെ സഞ്ജുവിനെ ഞെട്ടിച്ച് ഡിവില്ലിയേഴ്‌സ്

അഭിമുഖത്തിലെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

dot image

മലയാളി താരം സഞ്ജു സാംസണൊപ്പമുള്ള അഭിമുഖത്തിനിടെ മലയാളം പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരം എബി ഡിവില്ലിയേഴ്‌സ്. ഡിവില്ലിയേഴ്‌സിന്റെ യൂട്യൂബ് ചാനലിലെ 360 ഷോയിലാണ് രസകരമായ സംഭവമുണ്ടായത്.

അഭിമുഖത്തിനിടെ മാതൃഭാഷ ഏതാണെന്ന് സഞ്ജുവിനോട് ഡിവില്ലിയേഴ്‌സ് ചോദിക്കുകയായിരുന്നു. മലയാളമാണെന്ന് പറഞ്ഞ സഞ്ജുവിനോട് ആ ഭാഷയില്‍ എന്തെങ്കിലും പറഞ്ഞുതരണമെന്ന് ഡിവില്ലിയേഴ്‌സ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് 'എട മോനേ, സുഖമല്ലേ' എന്ന് സഞ്ജു പറയുകയും ഡിവില്ലിയേഴ്‌സ് അത് ഏറ്റുപറയുകയും ചെയ്ത് ഞെട്ടിച്ചത്. അഭിമുഖത്തിലെ ഈ ഭാഗം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

സഞ്ജുവിന്റെ കരിയറിലെ മാറ്റങ്ങളെ കുറിച്ചും ഇരുതാരങ്ങളും ചര്‍ച്ച ചെയ്യുകയുണ്ടായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സഞ്ജു സെഞ്ച്വറിയടിച്ചപ്പോള്‍ വലിയ സന്തോഷമാണ് തനിക്ക് ഉണ്ടായതെന്നും ഡിവില്ലിയേഴ്‌സ് തുറന്നുപറഞ്ഞു. കരിയറില്‍ പെട്ടെന്ന് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അതിനായി മാത്രം പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു സഞ്ജു പറഞ്ഞത്.

'എന്റെ ഭാഗത്തുനിന്നും പ്രത്യേകിച്ച് വലിയ മാറ്റങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല എന്നതാണ് സത്യം. പരിശീലന സമയം കൂട്ടുക പോലും ചെയ്തിട്ടില്ല. മുന്‍പ് എത്ര സമയം പരിശീലനത്തില്‍ ഏര്‍പ്പെട്ടോ അത്രയും സമയം തന്നെയാണ് ഇപ്പോഴും പരിശീലിക്കുന്നത്. എന്ത് മാറ്റമാണ് കൊണ്ടുവന്നതെന്ന് ഞാനും ഇടയ്ക്ക് ചിന്തിക്കാറുണ്ട്. ടീമില്‍ അവസരങ്ങള്‍ ലഭിച്ചാല്‍ തന്നെ പ്ലേയിങ് ഇലവനില്‍ ഇടം ലഭിക്കില്ല, അല്ലെങ്കില്‍ ട്രാവല്‍ റിസര്‍വായി മാത്രം പോകാമെന്നുമൊക്കെയായിരുന്നു പണ്ട് ചിന്തിച്ചിരുന്നത്. എന്നാലും ഞാന്‍ എപ്പോഴും തയ്യാറായിരിക്കണം', സഞ്ജു അഭിമുഖത്തില്‍ പറഞ്ഞു.

Content Highlights: AB de Villiers Speaks malayalam with Sanju Samson, Video

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us