ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ഹെന്റിച്ച് ക്ലാസനെതിരെ പിഴ ചുമത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഐസിസി. കേപ്ടൗണില്‍ നടന്ന പാകിസ്താനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ പുറത്തായതിന് പിന്നാലെ സ്റ്റംപ് ചവിട്ടിത്തെറിപ്പിച്ചതിന് തുടര്‍ന്നാണ് ക്ലാസനെതിരെ ഐസിസി നടപടി സ്വീകരിച്ചത്. ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാച്ച് ഫീയുടെ 15 ശതമാനം പിഴയാണ് ക്ലാസനെതിരെ ചുമത്തിയത്. ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.2 ലംഘിച്ചതിന് താരത്തിന് ഒരു ഡിമെറിറ്റ് പോയിന്റും നല്‍കി.
പാകിസ്താനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാന്‍ 41 പന്തില്‍ 82 റണ്‍സ് ആവശ്യമായിരിക്കെയാണ് ക്ലാസന്‍ പുറത്താവുന്നത്. 74 പന്തില്‍ 97 റണ്‍സെടുത്ത ക്ലാസന്‍ നസീം ഷായുടെ പന്തില്‍ ഇര്‍ഫാന്‍ ഖാന് ക്യാച്ച് നല്‍കിയാണ് കൂടാരം കയറിയത്. സെഞ്ച്വറി തികയ്ക്കാന്‍ മൂന്ന് റണ്‍സ് കൂടി ശേഷിക്കെ പുറത്തായതില്‍ കടുത്ത നിരാശനായ ക്ലാസന്‍ സ്റ്റംപ് ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു.
South Africa batter fined for his actions at the end of the second ODI against Pakistan.https://t.co/1qO4z9lCoB
— ICC (@ICC) December 20, 2024
പാകിസ്താനെതിരായ രണ്ടാം ഏകദിനത്തില്‍ മികച്ച പ്രകടനമാണ് ക്ലാസന്‍ പുറത്തെടുത്തത്. 330 റണ്‍സ് വിജയലക്ഷ്യം പിന്തുടരാന്‍ ലക്ഷ്യമിട്ട ക്ലാസന്‍ 74 പന്തില്‍ 97 റണ്‍സ് നേടിയെങ്കിലും പ്രോട്ടിയസിനെ വിജയത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. പത്താമനായി ക്ലാസന്‍ പുറത്തായതോടെ ദക്ഷിണാഫ്രിക്ക ഓള്‍ഔട്ടാവുകയും പാകിസ്താൻ 81 റൺസിന് വിജയിക്കുകയുമായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2-0ത്തിന് പാക് പട സ്വന്തമാക്കിയിരിക്കുകയാണ്.
Content Highlights: Heinrich Klaasen fined by ICC for kicking stumps