മുംബൈ ഇലവൻ ലക്ഷ്യമിട്ട് അർജുൻ; വിജയ് ഹസാരെയിൽ ഗോവയ്ക്ക് വേണ്ടി മിന്നും ഏറ്

മോശം ഫോമിനെ തുടർന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ അവസാന മത്സരങ്ങളിൽ നിന്ന് ഗോവ അർജുനെ മാറ്റി നിർത്തിയിരുന്നു

dot image

വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കായി തിളങ്ങി അർജുന്‍ ടെണ്ടുൽക്കറുടെ തിരിച്ചുവരവ്. ഒഡീഷയ്ക്കെതിരെ നടന്ന വിജയ് ഹസാരെയിലെ ഗോവയുടെ ആദ്യ മത്സരത്തിൽ മൂന്ന് വിക്കറ്റ് നേടിയാണ് തിരിച്ചുവരവ്. മോശം ഫോമിനെ തുടർന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ അവസാന മത്സരങ്ങളിൽ നിന്ന് ഗോവ അർജുനെ മാറ്റി നിർത്തിയിരുന്നു.

ഒഡിഷയ്ക്കെതിരെ 10 ഓവറുകൾ പന്തെറിഞ്ഞ അർജുൻ 61 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റുകൾ വീഴ്ത്തിയത്. ഒഡീഷയുടെ അഭിഷേക് റൗത്ത്, 52 പന്തിൽ 49 റൺസ് നേടി മികച്ച പ്രകടനം നടത്തിക്കൊണ്ടിരുന്ന കാർത്തിക് ബിസ്‍വാലി, രാജേഷ് മൊഹന്ദി എന്നിവരെയാണ് അർജുൻ പുറത്താക്കിയത്.

ഐപിഎൽ മെഗാലേലത്തിൽ അടിസ്ഥാന വിലയായ 30 ലക്ഷത്തിന് മുംബൈ ഇന്ത്യൻസ് അർജുൻ തെൻഡുൽക്കറെ സ്വന്തമാക്കിയിരുന്നു. ആദ്യ അവസരങ്ങളിൽ അർജുന് വേണ്ടി ബിഡ് ചെയ്യാതിരുന്ന മുംബൈ അവസാന ഘട്ടത്തിലാണ് താരത്തെ വാങ്ങിയത്. അതേസമയം മത്സരത്തിൽ 27 റണ്‍സ് വിജയമാണ് ഗോവ നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗോവ 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 371 റൺസാണ് നേടിയത്. 96 പന്തിൽ 93 റൺസെടുത്ത ഇഷാൻ ഗഡേകറാണ് ഗോവയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ ദർശൻ മിഷാൽ (56 പന്തിൽ 79), സ്നേഹൽ കൗതൻകർ (81 പന്തിൽ 67), സുയാഷ് പ്രഭുദേശായി (22 പന്തിൽ 74) എന്നിവരും ഗോവയ്ക്കായി തിളങ്ങി. 372 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒഡിഷ 49.4 ഓവറിൽ 344 റൺസെടുത്തു പുറത്തായി.

Content Highlights: Arjun Tendulkar big show in Vijay Hazare Trophy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us