വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് മിന്നും ജയം. വഡോദര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 211 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് അടിച്ചെടുത്തത്. 102 പന്തില്‍ 91 റണ്‍സെടുത്ത സ്മൃതി മന്ദാനയാണ് ടോപ് സകോറര്‍.
മന്ദാനയെ കൂടാതെ ഇന്ത്യയ്ക്ക് വേണ്ടി വേണ്ടി ഹര്‍ലീന്‍ ഡിയോള്‍ (44), പ്രതിക റാവല്‍ (40), ഹര്‍മന്‍പ്രീത് കൗര്‍ (34), ജമീമ റോഡ്രിഗസ് (31) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ വെസ്റ്റ് ഇന്‍ഡീസ് 26.2 ഓവറില്‍ 103 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് രേണുക താക്കൂറാണ് വിന്‍ഡീസിനെ തകര്‍ത്തത്.
ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. നേരത്തെ മൂന്ന് മത്സരങ്ങളടങ്ങിയ ടി 20 പരമ്പര 2-1 ന് ഇന്ത്യ സ്വന്തമായിരുന്നു. ആദ്യ മത്സരത്തിൽ 54 റൺസ് നേടി ഇന്ത്യയുടെ വിജയത്തിൽ മുഖ്യ പങ്കുവഹിച്ച മന്ദാന രണ്ടാം ടി 20 യിൽ 62 റൺസും മൂന്നാം ടി 20 യിൽ 77 റൺസും നേടി പരമ്പരയിലെ താരമായിരുന്നു.
Content Highlights: india won over west-indies in first odis