ബോർഡർ-ഗാവസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർകിനെ നേരിടാനുള്ള തന്ത്രം ഇന്ത്യൻ ബാറ്റർമാർക്ക് ഉപദേശിച്ച് നൽകി ചേതേശ്വർ പുജാര. സ്റ്റാർക് വിക്കറ്റെടുക്കുന്നത് ആദ്യ സ്പെല്ലിലാണ്. അതിനാൽ ആദ്യ അഞ്ച് ഓവറുകളിൽ സ്റ്റാർകിനെ കരുതലോടെ നേരിടണം. രണ്ടാമത്തെയും മൂന്നാമത്തെയും സ്പെല്ലിനെത്തുമ്പോൾ സ്റ്റാർക് ക്ഷീണിച്ചിരിക്കും. ആ സമയം റൺസ് കണ്ടെത്താൻ കഴിയുമെന്നുമാണ് പുജാരയുടെ നിർദ്ദേശം.
മുമ്പ് ഓസ്ട്രേലിയയെ നേരിടുമ്പോൾ സ്റ്റാർക് ഇത്രയധികം അപകടകാരി അല്ലായിരുന്നു. അതിനാൽ റൺസ് കണ്ടെത്താൻ കഴിയുമായിരുന്നു. എന്നാൽ ഇത്തവണ പാറ്റ് കമ്മിൻസിനെക്കാളും ജോഷ് ഹേസൽവുഡിനേക്കാളും അപകടകാരിയായി സ്റ്റാർക് മാറിയിരിക്കുകയാണ്. പ്രത്യേകിച്ചും ന്യൂ ബോളുമായി എത്തുന്ന സ്റ്റാർകാണ് കൂടുതൽ അപകടകാരിയെന്നും പുജാര വ്യക്തമാക്കി.
ബോർഡർ-ഗാവസ്കർ ട്രോഫിയിലെ നാലാം മത്സരം ഡിസംബർ 26ന് ആരംഭിക്കും. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇരുടീമുകളും ഓരോ വിജയം വീതം നേടി. ഒരു മത്സരം സമനിലയിലായി. പരമ്പര സമനില ആയാലും നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോർഡർ-ഗാവസ്കർ ട്രോഫി നിലനിർത്താൻ കഴിയും. എങ്കിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങളിലും വിജയം അനിവാര്യമാണ്.
Content Highlights: Pujara's advice to Indian team on getting runs on Starc ball ahead of the boxing day test