മെൽബൺ ടെസ്റ്റ് എങ്ങനെ ബോക്സിങ് ഡേ ടെസ്റ്റായി; ബോക്സിങ് ടെസ്റ്റുകളിൽ ഇന്ത്യ-ഓസീസ് കണക്കുകളെങ്ങനെ?

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത നേടാൻ ഇനിയുള്ള രണ്ട് മത്സരങ്ങളും ഇന്ത്യയ്ക്ക് ജയിച്ചേ പറ്റു

dot image

ബോർഡർ ഗാവസ്‌കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റായ മെൽബൺ ടെസ്റ്റ് ഡിസംബർ 26 നാണ് നടക്കുന്നത്. ക്രിസ്മസിന്റെ പിറ്റേ ദിവസം നടക്കുന്ന മത്സരത്തെ ബോക്സിങ് ഡേ ടെസ്റ്റ് എന്നാണ് പറയുന്നത്. ഓസ്‌ട്രേലിയയിൽ കായിക മേഖലയെ സംബന്ധിച്ചിടത്തോളം വരെ പ്രധാനപ്പെട്ട ദിവസമാണ് ബോക്സിങ് ഡേ. ഇതിന് ഇങ്ങനെയൊരു പേര് വരാനും ഒരു കാരണമുണ്ട്.

ബ്രിട്ടണിലും പഴയ ബ്രിട്ടീഷ് സാമ്രാജിത്വത്തിന്റെ അധീനതയിലായിരുന്ന ചില കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലും ക്രിസ്മസിന്റെ തൊട്ടടുത്ത ദിവസം ബോക്‌സിങ് ഡേ എന്നാണ് അറിയപ്പെടുന്നത്. ക്രിസ്മസിനോടനുബന്ധിച്ച് സാമ്പത്തികമായി ഉയർന്ന് നിൽക്കുന്നവർ പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കുമെല്ലാം സമ്മാനപ്പൊതികള്‍ നല്‍കും, ഇത്തരത്തില്‍ ക്രിസ്മസ് ബോക്‌സ് സമ്മാനങ്ങള്‍ നല്‍കുന്ന ദിവസമായതിനാലാണ് ഈ ദിവസം ബോക്‌സിങ് ഡേ എന്നറിയപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതേസമയം ആദ്യ മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ മൂന്നാം ടെസ്റ്റായ ഗാബ സമനിലയായതിന് പിന്നാലെ പരമ്പര 1-1 സമനിലയിലാണുള്ളത്. പെർത്തിൽ ഇന്ത്യ 295 റൺസിന്റെ കൂറ്റൻ വിജയം നേടിയപ്പോൾ അഡലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയ പത്ത് വിക്കറ്റിന്റെ ആധികാരിക വിജയം നേടി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത നേടാൻ ഇനിയുള്ള രണ്ട് മത്സരങ്ങളും ഇന്ത്യയ്ക്ക് ജയിച്ചേ പറ്റൂ.

ഇതുവരെ ഒമ്പത് ബോക്‌സിങ് ഡേ ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. അതില്‍ രണ്ട് തവണ മാത്രമാണ് ഇന്ത്യക്ക് വിജയിക്കാനായത്. അഞ്ച് തവണ പരാജയപ്പെട്ടപ്പോള്‍ രണ്ട് മത്സരങ്ങള്‍ സമനിലയിലായി. അതേസമയം ബോക്‌സിങ് ഡേ ടെസ്റ്റിലെ ആധിപത്യം തുടരാനാണ് ഓസീസ് മെല്‍ബണിലിറങ്ങുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തെ ബോക്സിങ് ഡേ ടെസ്റ്റിലും ഓസീസിനായിരുന്നു ജയം. 2023 ൽ പാകിസ്താനെയും 2022 ൽ ദക്ഷിണാഫ്രിക്കയെയും 2021 ൽ ഇംഗ്ലണ്ടിനെയും തോൽപ്പിച്ചു. പക്ഷെ 2020 ൽ എട്ട് വിക്കറ്റിന് ഇന്ത്യയോട് തോറ്റു.

Content Highlights: what is boxing day test; India Australia boxing day records

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us