ഒടുവിൽ ബിസിസിഐയുടെ ഔദ്യോഗിക വിശദീകരണം വന്നു. ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അവസാന രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിൽ ഇന്ത്യയുടെ വെറ്ററൻ പേസർ മുഹമ്മ്ദ് ഷമിയുണ്ടാകില്ല. നേരത്തെ രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനം നടത്തി നീണ്ട ഒന്നര വർഷത്തിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചുവന്നെങ്കിലും താരത്തിന് ഫിറ്റ്നസ് തെളിയിക്കാനായില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബീഹാറിന് വേണ്ടി കളിച്ചിരുന്ന താരത്തിന് അവസാന മത്സരത്തിൽ വീണ്ടും പരിക്കേറ്റിരുന്നു. തുടർന്ന് ഇപ്പോൾ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ നിന്നും താരത്തെ ഒഴിവാക്കിയിരുന്നു.
നിലവിൽ ഓസ്‌ട്രേലിയയിൽ ബോർഡർ ഗാവസ്‌കർ ട്രോഫി പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുംമ്രയ്ക്ക് മികച്ച പേസ് പങ്കാളിയെ ഉറപ്പ് വരുത്താൻ ഷാമിയെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായിരുന്നു. അതിനിടെ തിരിച്ചുവന്ന താരത്തിന്റെ പ്രകടനങ്ങളും ഇന്ത്യൻ ആരാധകർക്ക് പ്രതീക്ഷ നൽകി. എന്നാൽ വീണ്ടും പരിക്കേറ്റതോടെ താരത്തിന്റെ തിരിച്ചുവരവിൽ ബിസിസിഐ തന്നെ നിലപാട് വ്യക്തമാക്കി. ഉടനെ തന്നെ വിശ്രമത്തിലേക്ക് കടന്ന് അടുത്ത വർഷം നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ തിരിച്ചെത്തുകയാവും ഷമിയുടെ ലക്ഷ്യം.
Content Highligths: BCCI conform Shami not fit for remaining two Tests of Border-Gavaskar Trophy