റുതുരാജ് ഗെയ്‌ക്‌വാദിൻ്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ ബലത്തിൽ വിജയ് ഹസാരെ ട്രോഫിയിൽ സർവീസസിനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ച് മഹാരാഷ്ട്ര. 74 പന്തിൽ 11 സിക്‌സും 16 ഫോറും അടങ്ങുന്നതായിരുന്നു ഗെയ്‌ക്‌വാദിൻ്റെ ഇന്നിങ്‌സ്. 48 ഓവറിൽ സർവ്വീസസ് നേടിയ 204 റൺസ് പിന്തുടർന്ന മഹാരാഷ്ട്ര 20.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. റുതുരാജ് ഗെയ്‌ക്‌വാദിൻ്റെ പ്രകടനം ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്നതാണ്. കഴിഞ്ഞ സീസണിൽ ക്യാപ്റ്റൻ കൂടിയായിരുന്ന താരത്തെ 18 കോടിക്ക് ചെന്നൈ സൂപ്പർ കിങ്‌സ് നിലനിർത്തിയിരുന്നു.
Ruturaj Gaikwad led Maharashtra's run chase in style ⚡
— Sportskeeda (@Sportskeeda) December 23, 2024
He smashed an unbeaten 148 off just 74 balls, including 16 fours and 11 sixes, to chase down 205 runs against Services in the Vijay Hazare Trophy! 🏆🔥#Cricket #VHT #RuturajGaikwad #BCCI pic.twitter.com/z71NoWV7Fi
നേരത്തെ 61 റൺസ് നേടിയ മോഹിത് അഹ്ലാവത്, 26 റൺസ് നേടിയ പൂനം പുനിയ, 24 റൺസ് നേടിയ അർജുൻ ശർമ എന്നിവർ ചേർന്നാണ് സർവീസസ് സ്കോർ 200 കടത്തിയത്. മഹാരാഷ്‌ട്രയ്‌ക്ക് വേണ്ടി സത്യജിത്തും പ്രദീപ് ദാദെയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ മുകേഷ് ചൗധരി രണ്ട് വിക്കറ്റ് വീഴ്ത്തി.
Content Highlights: Good news for CSK! skipper Ruturaj Gaikwad hits century in Vijay Hazare Trophy