മൂന്നാം മത്സരത്തിൽ 36 റൺസ് വിജയം; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി പാകിസ്താൻ

ദക്ഷിണാഫ്രിക്കയ്ക്കായി ഹെൻ‍റിച്ച് ക്ലാസൻ 43 പന്തിൽ 12 ഫോറും രണ്ട് സിക്സും സഹിതം 81 റൺസെടുത്തു

dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി പാകിസ്താൻ. മൂന്നാം മത്സരത്തിൽ 36 റൺസിന്റെ വിജയം സ്വന്തമാക്കിയാണ് പാകിസ്താൻ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര തൂത്തുവാാരിയത്. മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 309 റൺസെടുത്തു. മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്ക 42 ഓവറിൽ 271 റൺസിൽ എല്ലാവരും പുറത്തായി.

നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക പാകിസ്താനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപണർ സയ്യിം അയുബ് നേടിയ സെഞ്ച്വറിയാണ് പാകിസ്താനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 94 പന്തിൽ 13 ഫോറും രണ്ട് സിക്സും സഹിതം അയുബ് 101 റൺസ് നേടി. ബാബർ അസം 52, ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ 53, സൽമാൻ അലി ആ​ഗ 48 എന്നിവരും പാകിസ്താനായി നിർണായക സംഭാവനകൾ നൽകി. ദക്ഷിണാഫ്രിക്കൻ ബൗളിങ് നിരയിൽ ക​ഗീസോ റബാദ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയ്ക്കായി ഹെൻ‍റിച്ച് ക്ലാസൻ 43 പന്തിൽ 12 ഫോറും രണ്ട് സിക്സും സഹിതം 81 റൺസെടുത്തു. എട്ടാമനായി ക്രീസിലെത്തി പുറത്താകാതെ 40 റൺസെടുത്ത കോർബിൻ ബോഷിന്റേതാണ് ഉയർന്ന രണ്ടാമത്തെ സ്കോർ. മറ്റ് ബാറ്റർമാരുടെ പ്രകടനം മികച്ച സ്കോറിലേക്ക് എത്താതിരുന്നതാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയത്തിന് തടസമായത്. പാകിസ്താനായി സൂഫിയാൻ മുഖീം നാല് വിക്കറ്റുകൾ വീഴ്ത്തി.

Content Highlights: Pakistan beat South Africa by 36 runs

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us