ടി 20 പരമ്പരയും മുഷ്താഖ് അലിയും തൂക്കി 2024 ഇങ്ങെടുത്തു; ഒടുവിൽ വിജയ് ഹസാരെയിൽ കിതച്ച് തിലക് വർമ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടി20 പരമ്പരയിലും ശേഷം നടന്ന സയ്യിദ് മുഷ്താഖ് അലി ആഭ്യന്തര ടൂർണമെന്റിലും മിന്നും പ്രകടനവുമായി 2024 കലണ്ടർ വർഷം തന്റേതാക്കി മാറ്റിയ ഇന്ത്യൻ താരമാണ് തിലക് വർമ

dot image

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടി20 പരമ്പരയിലും ശേഷം നടന്ന സയ്യിദ് മുഷ്താഖ് അലി ആഭ്യന്തര ടൂർണമെന്റിലും മിന്നും പ്രകടനവുമായി 2024 കലണ്ടർ വർഷം തന്റേതാക്കി മാറ്റിയ ഇന്ത്യൻ താരമാണ് തിലക് വർമ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടി 20 പരമ്പരയിലും രണ്ട് മത്സരങ്ങളിലും താരം സെഞ്ച്വറി നേടി. ശേഷം നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മത്സരത്തിലും സെഞ്ച്വറി നേടിയ താരം ടൂർണമെന്റിലെ ആദ്യ പത്ത് റൺവേട്ടക്കാരിൽ ഒരാളാവുകയും ചെയ്തു.

പിന്നാലെ വിജയ് ഹസാരെ ട്രോഫിക്കുള്ള ഹൈദരാബാദ് ടീമിനെ നയിക്കാനുള്ള അവസരവും തിലകിന് വന്നുചേര്‍ന്നു. എന്നാല്‍ ആദ്യ രണ്ട് മത്സരം കഴിയുമ്പോള്‍ തിലകിന് ബാറ്റിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. രണ്ട് മത്സരങ്ങളിലും റണ്‍സെടുക്കാതെയാണ് താരം പുറത്തായത്. മൂന്നാമനായിട്ടാണ് വിജയ് ഹസാരെയിൽ താരം ക്രീസിലെത്തുന്നത്.

ആദ്യ മത്സരത്തില്‍ നാഗാലാന്‍ഡിനെതിരെ നേരിട്ട മൂന്നാം പന്തില്‍ തന്നെ തിലക് റണ്‍സെടുക്കാതെ പുറത്തായി. ഇന്ന് മുംബൈക്കെതിരായ മത്സരത്തിലും രണ്ട് പണത്തിനുള്ളിൽ പുറത്തായി. അതേ സമയം ചാമ്പ്യൻസ് ട്രോഫി, ഇംഗ്ലണ്ട് പരമ്പര തുടങ്ങി പ്രധാന ടൂർണമെന്റുകൾ 2025 ൽ ആദ്യത്തിൽ തന്നെ വരാനിരിക്കെ വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനം തിലക് വർമയെ സംബന്ധിച്ചിടത്തോളം നിർണായകമായിരിക്കും.

Content Highligths: Tilak varma poor perfomance in vijay hazare trophy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us