ഇഷൻ കിഷന്റെ വെടിക്കെട്ട് സെഞ്ച്വറി; വിജയ് ഹസാരെയിൽ ജാർഖണ്ഡിന് എട്ട് വിക്കറ്റ് ജയം

ചാമ്പ്യൻസ് ട്രോഫി ടീമിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിക്കാനിരിക്കെ ഇഷൻ കിഷന് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നേക്കും

dot image

ഇഷാന്‍ കിഷന്‍ സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ വിജയ് ഹസാരെ ട്രോഫിയില്‍ ജാർഖണ്ഡിന് മികച്ച വിജയം. മണിപ്പൂരിനെതിരായ മത്സരത്തില്‍ 78 പന്തില്‍ 134 റണ്‍സാണ് ഇഷാന്‍ നേടിയത്. ആറ് സിക്സറുകളും 16 ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ടോസ് നേടി ബാറ്റിംഗിനെത്തിയ മണിപ്പൂര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ജാര്‍ഖണ്ഡ് 28.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ഒന്നാം വിക്കറ്റില്‍ ഇഷാന്‍ - ഉത്കര്‍ഷ് സിംഗ് (68) സഖ്യം 196 റണ്‍സ് കൂട്ടിചേര്‍ത്തു. 23-ാം ഓവറിൽ ഇഷൻ പുറത്തായി. പിന്നാലെ ഉത്കര്‍ഷും മടങ്ങി. 64 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സറും ഒമ്പത് ഫോറും അടക്കം 68 റൺസ് നേടി. പുറത്താകാതെ നിന്ന് കുമാര്‍ കുശാഗ്ര (26) - അനുകൂല്‍ റോയ് (17) സഖ്യം ടീമിനെ വിജയത്തിലേക്ക് നയിച്ചു. നേരത്തെ ജോണ്‍സണ്‍ (69), ജോടിന്‍ ഫെയ്‌റോയ്ജാം (പുറത്താവാതെ 35), പ്രിയോജിത് (43) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മണിപ്പൂരിന്റെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.

Content Highligths: Vijay Hazare Trophy Ishan kishan century for jharkhand

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us