സെഞ്ച്വറിയുമായി അസറുദ്ധീൻ; ഫിഫ്‌റ്റിയുമായി രോഹനും ഇമ്രാനും; 403 അടിച്ച ബറോഡയെ വിറപ്പിച്ച് കേരളം കീഴടങ്ങി

കേരളത്തിന് വേണ്ടി മുഹമ്മദ് അസ്ഹറുദ്ധീൻ സെഞ്ച്വറി നേടിയപ്പോൾ രോഹൻ കുന്നുമ്മൽ, അഹമ്മദ് ഇമ്രാൻ എന്നിവർ അർധ സെഞ്ച്വറി നേടി

dot image

വിജയ് ഹസാരെ ട്രോഫിയില്‍ ബറോഡയ്‌ക്കെതിരെ 404 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന്റെ ബാറ്റിംഗ് 341 ലവസാനിച്ചു. കേരളത്തിന് വേണ്ടി മുഹമ്മദ് അസ്റുദ്ധീൻ സെഞ്ച്വറി നേടിയപ്പോൾ രോഹൻ കുന്നുമ്മൽ, അഹമ്മദ് ഇമ്രാൻ എന്നിവർ അർധ സെഞ്ച്വറി നേടി. 58 പന്തിൽ ഏഴ് സിക്സറുകളും എട്ട് ഫോറുകളുമടക്കം 104 റൺസ് ആണ് അസ്റുദ്ധീൻ നേടിയത്. 52 പന്തിൽ ഇമ്രാൻ 51 റൺസ് നേടിയപ്പോൾ രോഹൻ കുന്നുമ്മൽ 50 പന്തിൽ 65 റൺസ് നേടി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബറോഡ നിനദ് അശ്വിന്‍കുമാറിന്റെ (99 പന്തില്‍ 136) ഇന്നിംഗ്‌സിന്റെ ബലത്തില്‍ 403 റണ്‍സാണ് അടിച്ചെടുത്തത്.

അശ്വിന്‍കുമാറിന് പുറമെ പാര്‍ത്ഥ് കോലി (87 പന്തില്‍ 72), ക്രൂനൽ പാണ്ഡ്യ (51 പന്തില്‍ പുറത്താവാതെ 80), വിഷ്ണു സോളങ്കി(25 പന്തിൽ 46 ), ബാനു പാനിയ( 15 പന്തിൽ 37) എന്നിവരുടെ ഇന്നിംഗ്‌സും ബറോഡയ്ക്ക് ഗുണം ചെയ്തു. ഷറഫുദ്ദീന്‍ കേരളത്തിന് വേണ്ടി രണ്ട് വിക്കറ്റെടുത്തു. ബറോഡയ്ക്ക് വേണ്ടി ആകാശ് സിങ് മൂന്നും രാജ് ലിംബാനി, നിനദ് രത് വാ, ക്രൂനാൽ പാണ്ട്യ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

Content Highligths: Vijay Hazare Trophy kerala vs baroda

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us