വില്യംസണും കോൺവേയും ഇല്ല; ശ്രീലങ്കൻ പരമ്പരയ്ക്കുള്ള ന്യൂസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചു

യുവതാരം ബെവോൺ ജേക്കബ്സ് ആണ് ടീമിലെ പുതുമുഖം.

dot image

ശ്രീലങ്കയ്ക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള ന്യൂസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചു. മിച്ചൽ സാന്റനർ നായകനാകുന്ന ടീമിൽ കെയ്ൻ വില്യംസണും ഡെവോൺ കോൺവേയ്ക്കും ഇടമില്ല. ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീ​ഗ് നടക്കുന്നതിനാലാണ് ഇരുവരും ദേശീയ ടീമിൽ കളിക്കാത്തത്. യുവതാരം ബെവോൺ ജേക്കബ്സ് ആണ് ടീമിലെ പുതുമുഖം. ഡിസംബർ 28 മുതലാണ് ന്യൂസിലാൻഡിന്റെ ശ്രീലങ്കൻ പരമ്പരയ്ക്ക് തുടക്കമാകുന്നത്.

ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ന്യൂസിലാൻഡ് ടീം: മിച്ചൽ സാന്റനർ (ക്യാപ്റ്റൻ), മൈക്കൽ ബ്രേസ്‍വെൽ, മാർക് ചാംപാൻ, ജേക്കബ് ഡഫി, സാക്ക് ഫോൾക്സ്, മിച്ച് ഹെ, മാറ്റ് ഹെൻ‍റി, ബെവോൺ ജേക്കബ്സ്, ഡാരൽ മിച്ചൽ, ​ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര, ടിം റോബിൻസൺ, നഥാൻ സ്മിത്ത്.

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലാൻഡ് ടീം: മിച്ചൽ സാന്റനർ (ക്യാപ്റ്റൻ), മൈക്കൽ ബ്രേസ്‍വെൽ, മാർക് ചാംപാൻ, ജേക്കബ് ഡഫി, മിച്ച് ഹെ, മാറ്റ് ഹെൻ‍റി, ടോം ലാതം, ഡാരൽ മിച്ചൽ, വിൽ ഒ റൂക്ക്, ​ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര, നഥാൻ സ്മിത്ത്, വിൽ യങ്.

Content Highligths: Williamson, Conway unavailable for Sri Lanka ODIs, T20Is

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us