'കാൽമുട്ടിനേറ്റ പരിക്ക് ഗുരുതരമല്ല, നാലാം ടെസ്റ്റ് കളിക്കും' ; ബാറ്റിങ്ങ് പൊസിഷൻ പറയാറായിട്ടില്ലെന്ന് രോഹിത്

വാർത്താ സമ്മേളനത്തിലാണ് രോഹിത് മെൽബൺ ടെസ്റ്റിലെ പ്രധാന അപ്‌ഡേഷൻ നൽകിയത്

dot image

ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റായ ബോക്സിങ് ഡേ ടെസ്റ്റിൽ താൻ കളിക്കുമെന്ന് രോഹിത് ശർമ. നേരത്തെ പരിശീലന സെഷനിൽ കാൽമുട്ടിന് പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ നാലാം ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുമോ എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.

മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിലാണ് രോഹിത് മെൽബൺ ടെസ്റ്റിലെ പ്രധാന അപ്‌ഡേഷൻ നൽകിയത്. എന്നാൽ താരം ഏത് പൊസിഷനിൽ കളിക്കുമെന്ന ചോദ്യത്തിന് ഉത്തരം നൽകിയില്ല. പതിവിൽ നിന്ന് വിപരീതമായി ഗാബയിലും അഡലെയ്ഡിലും മധ്യനിരയിലായിരുന്നു രോഹിത് കളിക്കാനിറങ്ങിയിരുന്നത്. ഓപ്പണിങ്ങിൽ ഗിൽ-കെ എൽ രാഹുൽ സഖ്യത്തെ പൊളിക്കാതിരിക്കാൻ വേണ്ടിയായിരുന്നു ഈ മാറ്റം.

എന്നാൽ ഈ രണ്ട് ടെസ്റ്റുകളിലും രോഹിത് പരാജയമായി. അഡലെയ്ഡിലെ ആദ്യ ഇന്നിങ്സിൽ മൂന്ന് റൺസും രണ്ടാം ഇന്നിങ്സിൽ ആറ് റൺസുമായിരുന്നു രോഹിത്തിട്നെ സമ്പാദ്യം. ഗാബയിൽ പക്ഷെ ആദ്യ ഇന്നിങ്സിൽ മാത്രമാണ് രോഹിത് ബാറ്റ് വീശിയത്. 10 റൺസായിരുന്നു സമ്പാദ്യം. ഇതിന് മുമ്പ് സ്വന്തം മണ്ണിൽ നടന്ന ന്യൂസിലാൻഡ് പരമ്പരയിലും സമ്പൂർണ്ണ പരാജയമായിരുന്നു രോഹിത്. അത് കൊണ്ട് തന്നെ ഇനിയുള്ള ഓസീസ് പരമ്പരയിലെ രണ്ട് ടെസ്റ്റുകളും ക്യാപ്റ്റനെന്ന നിലയിലും താരമെന്ന നിലയിലും രോഹിത്തിന് നിർണ്ണായകമാണ്.

ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ നാലാം മത്സരം ഡിസംബർ 26ന് ആരംഭിക്കും. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇരുടീമുകളും ഓരോ വിജയം വീതം നേടി. ഒരു മത്സരം സമനിലയിലായി. പരമ്പര സമനില ആയാലും നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോർഡർ-​ഗാവസ്കർ ട്രോഫി നിലനിർത്താൻ കഴിയും. എങ്കിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങളിലും വിജയം അനിവാര്യമാണ്.

Content Highlights: Rohit sharma wil lplay fourth test, no knee injury

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us