സാം കോൺസ്റ്റസ് എന്ന യുവതാരത്തെ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഓസീസ് വിളിച്ചത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഓപണർ നതാൻ മക്സ്വീനിയുടെ പകരക്കാരനായാണ് താരം ടീമിൽ ഇടം പിടിച്ചിരിക്കുന്നത്. മൂന്നാഴ്ച മുമ്പ് ഇന്ത്യയ്ക്കെതിരായ പരിശീലന മത്സരത്തിൽ 97 പന്തിൽ 107 റൺസെടുത്തതാണ് കോൺസ്റ്റസിന് തുണയായത്. ഇപ്പോൾ ബുംമ്രയെ പോലുള്ള ബോളർമാരെ നേരിടുന്നതിനെ കുറിച്ച് തന്റെ അഭിപ്രായപ്രകടനങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് സാം കോൺസ്റ്റസ്. നേരത്തെ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ സിറാജ്, ജഡേജ, ആകാശ് ദീപ് എന്നിവരെ നേരിട്ടിരുന്നെങ്കിലും ബുംമ്ര ആ മത്സരത്തിനുണ്ടായിരുന്നില്ല.
ബുംമ്ര ഇതിനകം തന്നെ മൂന്ന് ടെസ്റ്റ് മത്സരങ്ങിൽ നിന്നായി 20 ലധികം വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇതിനൊപ്പം 50 ലേറെ വിക്കറ്റുകൾ ഓസീസ് മണ്ണിൽ നിന്നായി വീഴ്ത്തി.
ബുംമ്രയെക്കുറിച്ചാലോചിച്ച് ഞാൻ കൂടുതൽ ടെൻഷനിക്കാനൊന്നുമില്ല. ഞാൻ അദ്ദേഹം പന്തെറിയുന്നത് എത്രയോ പ്രാവശ്യം കണ്ടിട്ടുണ്ട്. ഞങ്ങളുടെ അനലിസ്റ്റ് ഓരോ ബോളറെക്കുറിച്ചുമുള്ള ഫീഡ് ബാക്ക് നൽകിയിട്ടുണ്ട്. ഞാൻ എന്തായാലും ഏറെ കോൺഫിഡന്റാണ്. ഞാൻ എല്ലാ കഠിനാധ്വാനവും ചെയ്തിട്ടുണ്ട്. ഇത് മറ്റൊരു മത്സരം മാത്രമാണ്. ഈയൊരു മത്സരത്തിനു വേണ്ടിയായിരുന്നു എന്റെ എല്ലാ ശ്രമങ്ങളും. കോൺസ്റ്റസ് പറഞ്ഞതിങ്ങനെ.
നേരത്തെ സിഡ്നി തണ്ടേഴ്സിനു വേണ്ടി 27 പന്തിൽ 56 റൺസുമായി അരങ്ങേറ്റ മത്സരത്തിൽ തന്നെ തിളങ്ങിയിരുന്നു.
Content Highlights : Sam Konstas about facing jasprit bumrah in boxing day test