കഴിഞ്ഞ ദിനമാണ് ഗായകനും ബിഗ് ബോസ് 14 സീസൺ മത്സരാർഥിയായ രാഹുൽ വൈദ്യ തന്നെ വിരാട് കോഹ്ലി ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു എന്ന് വെളിപ്പെടുത്തി രംഗത്ത് വന്നത്. എന്തിനാണ് തന്നെ വിരാട് ബ്ലോക്ക് ചെയ്തതെന്ന് അറിയില്ലെന്നായിരുന്നു രാഹുൽ വൈദ്യ ഇതിനെക്കുറിച്ച് പറഞ്ഞത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ രാഹുലിന്റെ വെളിപ്പെടുത്തലും അതിനുള്ള രസകരമായ മറുപടികളുമാണ് വൈറലായിരിക്കുന്നത്. ഇരുവരും തമ്മിൽ മുമ്പ് പറയത്തക്ക ഫൈറ്റൊന്നും ഇല്ലാത്ത സമയത്താണ് ഈ വാർത്ത എന്നതിനാൽ സോഷ്യൽ മീഡിയയും കൺഫ്യൂഷനിലായത്.
എനിക്കറിയില്ല വിരാട് കോഹ്ലി എന്തിനാണ് എന്നെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തതെന്ന്. ഈ നിമിഷം വരെ അതിന്റെ കാരണം എനിക്ക് മനസിലായിട്ടില്ല. ഈ രാജ്യത്തെ ഏറ്റവും മികച്ച ബാറ്ററാണ് വിരാട്. എന്തെങ്കിലും സംഭവിച്ചിട്ടിട്ടുണ്ടാവാം. അല്ലാതെ ഇതെങ്ങനെയാണ് നടക്കുക എന്നാണ് രാഹുൽ വൈദ്യ പറയുന്നത്. ഇതിനു ശേഷമാണ് വിരാട് എന്തിനാണ് രാഹുലിനെ ബ്ലോക്ക് ചെയ്തതെന്നുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉരുത്തിരിഞ്ഞത്.
ഇരുവരും തമ്മിലുള്ള 'പ്രശ്ന'ത്തിനും ഈ ഇൻസ്റ്റാഗ്രാം ബ്ലോക്ക് ചെയ്തതിനും ഓരോരോ പുതിയ തിയറികളാണ് സോഷ്യൽ മീഡിയ പങ്ക് വെച്ചത്. പെട്ടെന്ന് തന്നെ രാഹുലിന്റെ ഈ പോസ്റ്റും ഇതിന്റെ കാരണം ചികയലും വൈറലാവുകയും ചെയ്തു. ചിലപ്പോൾ വിരാടിന്റെ മക്കളെങ്ങാൻ അച്ഛന്റെ ഫോണെടുത്ത് കളിച്ചപ്പോൾ അബദ്ധത്തിൽ ബ്ലോക്ക് ചെയ്തുപോയതാവാം എന്ന് ചിലർ പറയുമ്പോൾ മറ്റു ചിലർ ഇതിനെ 'ഗൂഢാലോചന' തുടങ്ങിയ രസകരമായ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
രാഹുൽ വൈദ്യ 2004 സീസണിലെ സോണിയുടെ സംഗീതഷോയിലെ റണ്ണർ അപ്പായിരുന്നു. അതിനു ശേഷം ഹിന്ദി ബിഗ് ബോസ് 14ാം സീസണിലൂടെയാണ് കൂടുതൽ ശ്രദ്ധേയനായത്. ആ സീസണിൽ ഷോയിലെ റണ്ണേഴ്സ് അപ്പായിരുന്നു അദ്ദേഹം. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പാടിയിട്ടുമുണ്ട് അദ്ദേഹം.
Content Highlights: Virat Kohli reportedly blocked singer Rahul Vaidya on Instagram