ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ അരങ്ങേറ്റ ഓപണര്‍ സാം കോണ്‍സ്റ്റാസുമായി ഏറ്റുമുട്ടിയതില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്കെതിരെ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. മെല്‍ബണ്‍ ടെസ്റ്റിന്റെ ഒന്നാം ദിനം നടന്ന സംഭവത്തില്‍ കോഹ്‌ലിയുടെ പെരുമാറ്റത്തെ ചോദ്യം ചെയ്ത് മുന്‍ താരങ്ങളടക്കം നിരവധി പേര്‍ രംഗത്തെത്തുന്ന സാഹചര്യത്തിലാണ് വോണിന്റെയും പ്രതികരണം. വിരാട് കോഹ്‌ലിയെ പോലെ പരിചയസമ്പന്നനായ താരത്തിന് അതിന്റെ യാതൊരു ആവശ്യവുമില്ലായിരുന്നുവെന്നാണ് വോണ്‍ പറയുന്നത്.
Virat Kohli and Sam Konstas exchanged a heated moment on the MCG. #AUSvIND pic.twitter.com/QL13nZ9IGI
— cricket.com.au (@cricketcomau) December 26, 2024
'അത്തരമൊരു ഏറ്റുമുട്ടലിന്റെ ആവശ്യം തന്നെ അവിടെയുണ്ടായിരുന്നില്ല. വിരാട് കോഹ്‌ലിയെ പോലെ വളരെ അനുഭവസമ്പന്നനായ താരം പിന്നീട് തിരിഞ്ഞുനോക്കുമ്പോള്‍ അങ്ങനെയൊരിക്കലും ചെയ്യരുതായിരുന്നുവെന്ന് തീര്‍ച്ചയായും ചിന്തിക്കും. 19 കാരന്‍ താരം അദ്ദേഹത്തിന്റെ ബാറ്റിങ് പങ്കാളിയുടെ അടുത്തേക്ക് പോവുകയായിരുന്നു. അതിനിടെ കോഹ്‌ലിയാണ് കോണ്‍സ്റ്റാസിനോട് അങ്ങോട്ട് ചെന്ന് വഴക്കിട്ടത്', വോണ്‍ പറഞ്ഞു.
മത്സരത്തിന്റെ പത്താം ഓവറിലാണ് സംഭവം നടക്കുന്നത്. വിക്കറ്റുകൾക്കിടയിൽ നടക്കുകയായിരുന്ന സാം കോൺസ്റ്റാസിന്റെ ചുമലിൽ വിരാട് ഷോൾഡർ കൊണ്ട് തട്ടുകയായിരുന്നു. എന്നാൽ ഇത് ഓസ്‌ട്രേലിയൻ യുവതാരത്തെ പ്രകോപിപ്പിച്ചു. താരം കോഹ്‌ലിയോട് രൂക്ഷമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു. അമ്പയർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
സംഭവത്തിൽ വിരാട് കോഹ്‌ലിക്കെതിരെ ഐസിസി നടപടി എടുക്കുകയും ചെയ്തിരുന്നു. അനാവശ്യമായി എതിർതാരത്തെ ശാരീരികമായി ബുദ്ധിമുട്ടിച്ചതിന് മാച്ച് ഫീയുടെ 20 ശതമാനം ഫൈനാണ് പിഴ ചുമത്തിയിരിക്കുന്നത്. നേരത്തെ അനാവശ്യ ഇടപെടൽ നടത്തിയ കോഹ്‌ലിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഓസീസ് ഇതിഹാസമായ റിക്കി പോണ്ടിങ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
Content Highlights: Michael Vaughan questions Virat Kohli’s behavior in his fight with Sam Konstas