'മാർനസ്, ഇത് നോക്കൂ'; ബെയ്ൽസ് മാറ്റിവെച്ച് സിറാജിന്റെ മൈൻഡ് ​ഗെയിം, ഇത്തവണ സംഭവിച്ചത്

മൂന്നാം ടെസ്റ്റിലും സമാന സംഭവം നടന്നിരുന്നു. ലബുഷെയ്ൻ ബാറ്റ് ചെയ്തുകൊണ്ടിരുന്നപ്പോൾ ബെയ്ൽസ് തമ്മിൽ സിറാജ് മാറ്റിവെച്ചു

dot image

ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിനിടെ വീണ്ടും മുഹമ്മദ് സിറാജിന്റെ മൈൻഡ് ​ഗെയിം. വിക്കറ്റ് നേടാൻ സ്റ്റമ്പിന്റെ ബെയ്ൽസുകൾ തമ്മിൽ മാറ്റിവെച്ചുള്ള പദ്ധതിയാണ് സിറാജ് ഇത്തവണയും പരീക്ഷിച്ചത്. പിന്നാലെ ഓസ്ട്രേലിയൻ ബാറ്റർ മാർനസ് ലബുഷെയ്നെ താൻ സ്റ്റമ്പിന്റെ ബെയ്ൽസുകൾ തമ്മിൽ മാറ്റിവെച്ചെന്ന് സിറാജ് അറി‍യിക്കുകയും ചെയ്തു. ഇത്തവണ ലബുഷെയ്ൻ വിക്കറ്റ് നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധയോടെ കളിച്ചു. എന്നാൽ തൊട്ടടുത്ത ഓവറിൽ ജസ്പ്രീത് ബുംമ്രയുടെ പന്തിൽ ഉസ്മാൻ ഖ്വാജയ്ക്ക് വിക്കറ്റ് നഷ്ടപ്പെട്ടു.

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിലും സമാന സംഭവം നടന്നിരുന്നു. ലബുഷെയ്ൻ ബാറ്റ് ചെയ്തുകൊണ്ടിരുന്നപ്പോൾ ബെയ്ൽസ് തമ്മിൽ സിറാജ് മാറ്റിവെച്ചു. എന്നാൽ ബെയ്ൽസ് പഴയുപോലെ ലബുഷെയ്ൻ തിരികെവെച്ചു. എങ്കിലും തൊട്ടടുത്ത ഓവറിൽ നിതീഷ് കുമാർ റെഡ്ഡിക്ക് വിക്കറ്റ് സമ്മാനിച്ച് ലബുഷെയ്ൻ പുറത്തായി.

ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിന്റെ ആദ്യ ദിവസം മത്സരം നിർത്തുമ്പോൾ ഓസ്ട്രേലിയ ആറിന് 311 റൺസെന്ന നിലയിലാണ്. നാല് താരങ്ങളുടെ അർധ സെഞ്ച്വറിയാണ് ഓസ്ട്രേലിയൻ ഇന്നിം​ഗ്സിന് കരുത്തായത്. അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസ് 65, ഉസ്മാൻ ഖ്വാജ 57, മാർനസ് ലബുഷെയ്ൻ 72, സ്റ്റീവ് സ്മിത്ത് പുറത്താകാതെ 68 എന്നിങ്ങനെയാണ് ഓസീസ് നിരയിലെ സ്കോറുകൾ. അലക്സ് ക്യാരി 31 റൺസ് നേടി നിർണായക സംഭാവനയും നൽകി

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംമ്ര മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ആകാശ് ദീപ് എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

Content Highlights: Mohammed Siraj Continues Bail-Switching Banter With Marnus Labuschagne

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us