ഏറ്റവും ഇഷ്ടപ്പെട്ട ബാറ്റർ ആരാണ്?; കോഹ്‌ലി എന്നുത്തരം പറയുന്ന കോൺസ്റ്റാസിന്റെ പഴയ വീഡിയോ വൈറൽ

ബോര്‍ഡര്‍-ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റായ മെൽബണിലെ ബോക്സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിച്ചപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയായത് വിരാട് കോഹ്‌ലിയും സാം കോൺസ്റ്റാസും തമ്മിലുള്ള സ്ലെഡ്ജിങ്ങായിരുന്നു

dot image

ബോര്‍ഡര്‍-ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റായ മെൽബണിലെ ബോക്സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിച്ചപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയായത് വിരാട് കോഹ്‌ലിയും ഓസീസിന്റെ അരങ്ങേറ്റ ഓപണർ പത്തൊമ്പതുകാരനായ സാം കോൺസ്റ്റാസും തമ്മിലുള്ള സ്ലെഡ്ജിങ്ങായിരുന്നു. സംഭവത്തിൽ വിരാട് കോഹ്‌ലിക്കെതിരെ ഐസിസി നടപടിയും എടുത്തിരിക്കുകയാണ്.

അനാവശ്യമായി എതിർതാരത്തെ ശാരീരികമായി ബുദ്ധിമുട്ടിച്ചതിന് മാച്ച് ഫീയുടെ 20 ശതമാനം ഫൈനാണ് പിഴ ചുമത്തിയിരിക്കുന്നത്. നേരത്തെ അനാവശ്യ ഇടപെടൽ നടത്തിയ കോഹ്‌ലിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഓസീസ് ഇതിഹാസമായ റിക്കി പോണ്ടിങ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.

മത്സരത്തിന്റെ പത്താം ഓവറിലാണ് സംഭവം നടക്കുന്നത്. വിക്കറ്റുകൾക്കിടയിൽ നടക്കുകയായിരുന്ന സാം കോൺസ്റ്റാസിന്റെ ചുമലിൽ വിരാട് ഷോൾഡർ കൊണ്ട് തട്ടുകയായിരുന്നു. എന്നാൽ ഇത് ഓസ്‌ട്രേലിയൻ യുവതാരത്തെ പ്രകോപിപ്പിച്ചു. താരം കോഹ്‌ലിയോട് രൂക്ഷമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു. അമ്പയർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. എന്നാൽ അധികം വൈകാതെ യുവ താരത്തിന്റെ ബാറ്റിങ് ചൂട് ഇന്ത്യ അറിഞ്ഞു. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ താരം പരമ്പരയിൽ ഇത് വരെ ഓസീസിന് ലഭിക്കാത്ത മികച്ച തുടക്കമാണ് നൽകിയത്.

ഇപ്പോഴിതാ കോൺസ്റ്റാസിന്റെ പഴയ വീഡിയോയാണ് വൈറലായിരിക്കുന്നത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരമേതെന്ന് കണ്ടെത്താനുള്ള കോണ്ടസ്റ്റിൽ അവസാന ഉത്തരമായി കോൺസ്റ്റാസ് നൽകുന്നത് വിരാട് കോഹ്‌ലിയെയാണ്. ഓസ്‌ട്രേലിയയുടെ അണ്ടർ 19 ലോകകപ്പ് ജേഴ്‌സിയണിഞ്ഞുള്ള വീഡിയോയിൽ ആദ്യ ചോദ്യം ഇഷ്ടപ്പെട്ട ബാറ്റർ രോഹിതോ വാർണറോ എന്നാണ്. വാർണർ എന്നായിരുന്നു കോൺസ്റ്റാസിന്റെ ഉത്തരം.

ശേഷം വാർണറെ മറികടന്ന് കോൺസ്റ്റാസ് ശുഭ്മാൻ ഗില്ലിനെ തിരഞ്ഞെടുക്കുന്നു, തുടർന്ന് ഗില്ലിനെ മറികടന്ന് ബാബർ അസമിനെ തിരഞ്ഞെടുക്കുന്നു. ബാബറിനേക്കാൾ ജോ റൂട്ടിനെ തിരഞ്ഞെടുക്കുന്ന കോൺസ്റ്റാസ്, സ്റ്റീവ് സ്മിത്തിൻ്റെ പേര് ഉയർന്നുവരുന്നതുവരെ സ്മിത്തിനെ തിരഞ്ഞെടുക്കുന്നു. ശേഷം യുവരാജ് സിംഗ് , ബ്രണ്ടൻ മക്കല്ലം, ആരോൺ ഫിഞ്ച് എന്നിവരെ മറികടന്ന് കോൺസ്റ്റാസ് സ്മിത്തിനെ തന്നെ തിരഞ്ഞെടുക്കുന്നു, എന്നാൽ വിരാട് കോഹ്‌ലിയുടെ പേര് ഉയർന്നുവരുമ്പോൾ, കണ്ണിമവെട്ടാതെ കോൺസ്റ്റാസ് പറയുന്നത് 'വിരാട് കോഹ്‌ലി എന്നാണ്.

അതേ സമയം ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയ ആറിന് 311 എന്ന ശക്തമായ നിലയിലാണ്. ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ഉസ്മാൻ ഖവാജ, അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസ് എന്നിവർ നേടിയ അർധ സെഞ്ച്വറിയുടെ ബലത്തിലാണ് ഓസീസ് ഈ സ്കോർ നേടിയെടുത്തത്. സാം കോൺസ്റ്റാസ് 65 പന്തിൽ 60 റൺസ്‌ നേടിയപ്പോൾ ഉസ്മാൻ ഖവാജ 121 പന്തി 57 റൺസ്‌ നേടി. ലബുഷെയ്ൻ 72 റൺസ്‌ നേടി പുറത്തായപ്പോൾ സ്റ്റീവ് സ്മിത്ത് 68 റൺസെടുത്ത് ക്രീസിലുണ്ട്. സ്മിത്തിനൊപ്പം 8 റൺസെടുത്ത പാറ്റ് കമ്മിൻസാണ് ക്രീസിൽ.

പൂജ്യത്തിന് പുറത്തായ സ്റ്റാർ ബാറ്ററി ട്രാവിസ് ഹെഡ്, നാല് റൺസെടുത്ത് പുറത്തായ മിച്ചൽ മാർഷ്, 31 റൺസെടുത്ത അലക്സ് ക്യാരി എന്നിവരാണ് ബാറ്റ് ചെയ്ത മറ്റ് ഓസീസ് താരങ്ങൾ. മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്‌കോട്ട് ബോളണ്ട് എന്നിവരാണ് ഇനി ബാറ്റ് ചെയ്യാനുള്ളത്. ഇന്ത്യൻ നിരയിൽ ബുംമ്ര മൂന്ന് വിക്കറ്റ് നേടിയപ്പോൾ ആകാശ് ദീപ്, ജഡേജ, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.ക്കറ്റ് നേടിയപ്പോൾ ആകാശ് ദീപ്, ജഡേജ, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

Content Highlights: sam konstas old vedio viral over virat kohli

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us