ആദ്യ ദിനം വീണത് 13 വിക്കറ്റുകൾ; ആവേശമായി പാകിസ്താൻ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ്

47 റൺസുമായി എയ്ഡാൻ മാർക്രം ക്രീസിൽ തുടരുകയാണ്.

dot image

പാകിസ്താൻ-ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം ബൗളർമാരുടെ ആധിപത്യം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 213 റൺസിൽ എല്ലാവരും പുറത്തായി. മറുപടി പറയുന്ന ദക്ഷിണാഫ്രിക്കയും പൊരുതുകയാണ്. ഒന്നാം ദിവസം മത്സരം നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. പാകിസ്താന്റെ ഒന്നാം ഇന്നിം​ഗ്സ് ടോട്ടലിനൊപ്പമെത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് ഇനി 129 റൺസ് കൂടി വേണം.

നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കമ്രാൻ ​ഗുലാം 54, ആമിർ ജമാൽ 28, മുഹമ്മദ് റിസ്വാൻ 27 എന്നിങ്ങനെയാണ് പാക് ടീമിലെ മുൻനിര സ്കോറുകൾ. ദക്ഷിണാഫ്രിക്കയ്ക്കായി ഡെയ്ൻ പാറ്റേഴ്സൺ അഞ്ച് വിക്കറ്റും കോർബിൻ ബോഷ് നാല് വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയ്ക്കും തകർച്ച നേരിട്ടു. ടോണി ഡെ സോർസി രണ്ട്, റയാൻ റിക്ലത്തോൺ എട്ട്, ട്രിസ്റ്റൻ സ്റ്റബ്സ് ഒമ്പത് എന്നിങ്ങനെയുള്ള റൺസുമായി പുറത്തായി. 47 റൺസുമായി എയ്ഡാൻ മാർക്രം ക്രീസിൽ തുടരുകയാണ്. നാല് റൺസുമായി ക്യാപ്റ്റൻ ടെംബ ബാവുമായാണ് മാർക്രത്തിന് കൂട്ട്. പാകിസ്താനായി ഖുറാം ഷഹ്സാദ് രണ്ടും മുഹമ്മദ് അബാസ് ഒരു വിക്കറ്റും വീഴ്ത്തി.

Content Highlights: South Africa 82/3 at Stumps on Day 1 after Paterson five-for helps dismiss Pakistan for 211

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us