ബോര്‍ഡര്‍-ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റായ മെൽബണിലെ ബോക്സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനം ആരംഭിച്ചപ്പോൾ സ്റ്റീവ് സ്മിത്തിന് സെഞ്ച്വറി. ഒന്നാം ദിനം ഓസ്‌ട്രേലിയ ആറിന് 311 എന്ന നിലയിൽ അവസാനിപ്പിച്ചപ്പോൾ രണ്ടാം ദിനത്തിൽ 103 ഓവർ പിന്നിട്ടപ്പോൾ ഒരു വിക്കറ്റ് കൂടെ നഷ്ടമായി ഓസീസ് 411 റൺസിന് ഏഴ് എന്ന നിലയിലാണ്. 110 റൺസെടുത്ത് സ്മിത്തും സ്റ്റാർക്കുമാണ് ക്രീസിൽ. സ്മിത്തിന്റെ 34-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഏറെ കാലം മോശം ഫോമിലായിരുന്ന താരം കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടി താരം ഫോമിലേക്ക് തിരിച്ചുവന്നിരുന്നു. കമ്മിൻസ് 49 റ ൺസിൽ ജഡേജയ്ക്ക് കീഴടങ്ങി.
ഇന്നലെ ലബുഷെയ്ൻ, ഉസ്മാൻ ഖവാജ, അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസ് എന്നിവരും അർധ സെഞ്ച്വറി നേടിയിരുന്നു. സാം കോൺസ്റ്റാസ് 65 പന്തിൽ 60 റൺസ് നേടിയപ്പോൾ ഉസ്മാൻ ഖവാജ 121 പന്തി 57 റൺസ് നേടി. ലബുഷെയ്ൻ 72 റൺസ് നേടി പുറത്തായി.
Century For Steve Smith 🫡
— Dinesh Kumar (@socialist_dky) December 27, 2024
- Back To Back Century In this Series 👏
- 34th Century Of His Career 🔥
- 11 Century Against India 💥
What A Player, One Of the Best Test Player In This Era 🫡#SteveSmith #INDvsAUS #INDvAUS pic.twitter.com/medK2SLyiM
പൂജ്യത്തിന് പുറത്തായ സ്റ്റാർ ബാറ്റർ ട്രാവിസ് ഹെഡ്, നാല് റൺസെടുത്ത് പുറത്തായ മിച്ചൽ മാർഷ്, 31 റൺസെടുത്ത അലക്സ് ക്യാരി എന്നിവരാണ് ബാറ്റ് ചെയ്ത മറ്റ് ഓസീസ് താരങ്ങൾ. മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്‌കോട്ട് ബോളണ്ട് എന്നിവരാണ് ഇനി ബാറ്റ് ചെയ്യാനുള്ളത്. ഇന്ത്യൻ നിരയിൽ ബുംമ്ര മൂന്ന് വിക്കറ്റ് നേടിയപ്പോൾ ജഡേജ രണ്ട് വിക്കറ്റും ആകാശ് ദീപ്, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
Content Highlights: Another century for Smith; Fifty for Cummins; The Aussies crossed the four hundred mark