'ഫൈൻ പോര, വിലക്കടക്കം ICC ആലോചിക്കണം'; കോഹ്‌ലി കോൺസ്റ്റാസിനെ സ്ലെഡ്ജ് ചെയ്ത വിഷയത്തിൽ പോണ്ടിങ്

ഐസിസിയുടെ നടപടി തീരെ കുറഞ്ഞ് പോയെന്ന് റിക്കി പോണ്ടിങ്

dot image

ബോര്‍ഡര്‍-ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റായ മെൽബണിലെ ബോക്സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിച്ചപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയായത് വിരാട് കോഹ്‌ലിയും ഓസീസിന്റെ അരങ്ങേറ്റ ഓപണർ പത്തൊമ്പതുകാരനായ സാം കോൺസ്റ്റാസും തമ്മിലുള്ള സ്ലെഡ്ജിങ്ങായിരുന്നു. സംഭവത്തിൽ വിരാട് കോഹ്‌ലിക്കെതിരെ ഐസിസി നടപടിയെടുക്കുകയും ചെയ്തിരുന്നു. മാച്ച് മാച്ച് ഫീയുടെ 20 ശതമാനം ഫൈനാണ് കോഹ്‌ലിക്ക് മേൽ ഐസിസി പിഴ ചുമത്തിയിരിക്കുന്നത്.

എന്നാൽ ഇത് താരതമ്യേന ചെറിയ നടപടിയാണെന്നും വിലക്ക് അടക്കമുള്ള വലിയ നടപടി കൾ വേണമായിരുന്നുവെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്.' ഐസിസിയുടെ നടപടി തീരെ കുറഞ്ഞ്‌ പോയി എന്ന് ഞാൻ കരുതുന്നു, ക്രിസ്മസ് പിറ്റേന്നുള്ള മത്സരം എന്ന നിലയിൽ ലോകമെമ്പാടും ശ്രദ്ധിക്കുന്ന മത്സരമാണ് ഇത്. വിരാട് കോഹ്‌ലിയെ പോലെ ഉത്തരവാദപ്പെട്ട ഒരു സീനിയർ താരത്തിൽ നിന്നും ഇങ്ങനെയൊരു സമീപനം ഉണ്ടാകുമ്പോൾ എന്ത് സന്ദേശമാണ് അത് നൽകുക' റിക്കി പറഞ്ഞു.

അതേ സമയം ഓസീസിന്റെ ആദ്യ ഇന്നിങ്സിന്റെ പത്താം ഓവറിലാണ് സംഭവം നടക്കുന്നത്. വിക്കറ്റുകൾക്കിടയിൽ നടക്കുകയായിരുന്ന സാം കോൺസ്റ്റാസിന്റെ ചുമലിൽ വിരാട് ഷോൾഡർ കൊണ്ട് തട്ടുകയായിരുന്നു. എന്നാൽ ഇത് ഓസ്‌ട്രേലിയൻ യുവതാരത്തെ പ്രകോപിപ്പിച്ചു. താരം കോഹ്‌ലിയോട് രൂക്ഷമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു. അമ്പയർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. എന്നാൽ അധികം വൈകാതെ യുവ താരത്തിന്റെ ബാറ്റിങ് ചൂട് ഇന്ത്യ അറിഞ്ഞു. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ താരം പരമ്പരയിൽ ഇത് വരെ ഓസീസിന് ലഭിക്കാത്ത മികച്ച തുടക്കമാണ് നൽകിയത്.

അതേ സമയം ഒന്നാം ദിന സ്കോറായ 311/6 എന്ന നിലയിൽ ആരംഭിച്ച ഓസീസ് രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ 113 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 454 ലെത്തി. സ്റ്റീവ് സ്മിത്ത് സെഞ്ച്വറിയുമായും സ്റ്റാർക് 15 റൺസുമായും ക്രീസിലുണ്ട്. 194 പന്തിൽ 13 ഫോറുകളും മൂന്ന് സിക്സറുകളും അടക്കം 139 റൺസെടുത്താണ് സ്മിത്ത് ക്രീസിലുള്ളത്.

49 റൺസെടുത്ത കമ്മിൻസിന്റെ വിക്കറ്റാണ് രണ്ടാം ദിനം ഇന്ത്യയ്ക്ക് വീഴ്ത്താനായത്, ജഡേജയ്ക്കാണ് വിക്കറ്റ്. ഇന്നലെ ഇന്നലെ ലബുഷെയ്ൻ, ഉസ്മാൻ ഖവാജ, അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസ് എന്നിവരും അർധ സെഞ്ച്വറി നേടിയിരുന്നു. സാം കോൺസ്റ്റാസ് 65 പന്തിൽ 60 റൺസ്‌ നേടിയപ്പോൾ ഉസ്മാൻ ഖവാജ 121 പന്തി 57 റൺസ്‌ നേടി. ലബുഷെയ്ൻ 72 റൺസ്‌ നേടി പുറത്തായി.

Content Highlights: not enogh; ricky ponting on virat kohli fine by icc in sam konstas incident

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us