മൂന്നാം ഏകദിനത്തിൽ അഞ്ച് വിക്കറ്റ് വിജയം; വിൻഡീസിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ

ദീപ്തി ശർമയുടെയും രേണുക സിങ്ങിന്റെയും ബൗളിങ് മികവാണ് വിൻഡീസിനെ ചെറിയ സ്കോറിൽ ഒതുക്കിയത്.

dot image

വെസ്റ്റ് ഇൻഡീസ് വനിതകൾക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ. മൂന്നാം ഏകദിനത്തിൽ അഞ്ച് വിക്കറ്റ് വിജയത്തോടെയാണ് വെസ്റ്റിൻഡീസിനെതിരായ പരമ്പര ഇന്ത്യൻ വനിതകൾ തൂത്തുവാരിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിൻഡീസ് വനിതകൾ 38.5 ഓവറിൽ 162 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 28.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യൻ വനിതകൾ ലക്ഷ്യത്തിലെത്തി.

നേരത്തെ അർധസെഞ്ചറി നേടിയ ഷിനെൽ ഹെൻറി വിൻ‍ഡീസിന്റെ ടോപ് സ്കോററായി. 72 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 61 റൺസാണ് ഹെൻറി അടിച്ചെടുത്തത്. വിക്കറ്റ് കീപ്പർ ബാറ്റർ ഷെമെയ്ൻ കാംബെൽ 62 പന്തിൽ ഏഴു ഫോറുകളോടെ 46 റൺസെടുത്തു. ദീപ്തി ശർമയുടെയും രേണുക സിങ്ങിന്റെയും ബൗളിങ് മികവാണ് വിൻഡീസിനെ ചെറിയ സ്കോറിൽ ഒതുക്കിയത്. 10 ഓവറിൽ മൂന്ന് മെയ്ഡൻ ഓവറുകൾ സഹിതം 31 റൺസ് മാത്രം വഴങ്ങി ദീപ്തി ശർമ ആറു വിക്കറ്റുകൾ വീഴ്ത്തി. അവശേഷിച്ച നാല് വിക്കറ്റുകൾ 9.5 ഓവറിൽ 29 റൺസ് മാത്രം വഴങ്ങി രേണുകൾ സിങ്ങും സ്വന്തമാക്കി.

Also Read:

ബൗളിങ്ങിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ബാറ്റിങ്ങിലും തിളങ്ങിയ ദീപ്തി ശർമ ഇന്ത്യൻ നിരയിലെ ടോപ് സ്കോററായി. ദീപ്തി 48 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 39 റൺസുമായി പുറത്താകാതെ നിന്നു. റിച്ച ഘോഷ് 11 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം പുറത്താകാതെ 23 റൺസെടുത്തത് ഇന്ത്യയെ അതിവേഗം വിജയത്തിലെത്തിച്ചു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 22 പന്തിൽ ഏഴു ഫോറുകൾ സഹിതം 32 റൺസെടുത്ത് പുറത്തായി. 45 പന്തിൽ ഒരു ഫോർ സഹിതം 29 റൺസെടുത്ത ജമീമ റോഡ്രിഗസ്, 23 പന്തിൽ നാലു ഫോറുകളോടെ 18 റൺസെടുത്ത ഓപ്പണർ പ്രതിക റാവൽ എന്നിവരും തിളങ്ങി.

Content Highlights: Deepti's all-round heroics hand India series sweep against WI

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us