പന്ത് സ്റ്റംപില്‍ പതിക്കുന്നത് നോക്കിനിന്ന് സ്മിത്ത്; വെടിക്കെട്ട് ഇന്നിങ്‌സിന് നിര്‍ഭാഗ്യകരമായ അവസാനം, വീഡിയോ

140 റണ്‍സ് അടിച്ചെടുത്ത സ്മിത്ത് ആകാശ് ദീപിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് മടങ്ങിയത്.

dot image

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ നാലാമത്തെ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന്റെ പുറത്താകലാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയ്‌ക്കെതിരെ വെടിക്കെട്ട് സെഞ്ച്വറി നേടി സ്മിത്ത് മുന്നേറിയിരുന്നു. നാലാമനായി ഇറങ്ങി 197 പന്തില്‍ 140 റണ്‍സ് അടിച്ചെടുത്ത സ്മിത്ത് ആകാശ് ദീപിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് മടങ്ങിയത്.

ഓസീസ് ഇന്നിങ്‌സിന്റെ 115-ാം ഓവറിന്റെ ആദ്യത്തെ പന്തിലായിരുന്നു സംഭവം. ആകാശ് ദീപിനെ ക്രീസ് വിട്ട് ഓഫ് സൈഡിലൂടെ നേരിടാന്‍ കരുതിയെങ്കിലും സ്മിത്തിന് താരത്തെ കണക്ട് ചെയ്യാന്‍ സാധിച്ചില്ല. ബാറ്റിനരികില്‍ തട്ടിയ പന്ത് പിന്നീട് താരത്തിന്റെ ദേഹത്തുതട്ടി സ്റ്റംപ് തകര്‍ത്തു. തന്റെ വിക്കറ്റ് നഷ്ടമാവുന്നത് നിസ്സഹായനായി നോക്കി നില്‍ക്കാന്‍ മാത്രമാണ് സ്മിത്തിന് സാധിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഓസ്‌ട്രേലിയയെ 450 കടത്തിയതിന് ശേഷമാണ് സ്മിത്ത് പോരാട്ടം അവസാനിപ്പിച്ചത്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സുമായി സ്മിത്ത് പടുത്തുയര്‍ത്തിയ 112 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയയെ കൂറ്റന്‍ സ്‌കോറിലേക്ക് ഉയര്‍ത്തിയത്. സ്മിത്തിന്റെ സെഞ്ച്വറിക്കരുത്തില്‍ മെല്‍ബണിലെ ഒന്നാം ഇന്നിങ്‌സില്‍ 474 റണ്‍സ് എടുത്താണ് ഓസീസ് ഓള്‍ഔട്ടായത്.

Content Highlights: IND vs AUS: Steve Smith's majestic innings ends in bizarre fashion at the MCG, Video

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us