ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയെ ഓസീസ് മാധ്യമങ്ങള്‍ പരിഹസിച്ച സംഭവത്തില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. ബോക്സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിനം ഓസീസ് അരങ്ങേറ്റ ഓപണര്‍ സാം കോണ്‍സ്റ്റാസുമായി വിരാട് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ട സാഹചര്യത്തില്‍ ഇന്ത്യന്‍ താരത്തെ കോമാളിയെന്നാണ് ഓസീസ് പത്രങ്ങള്‍ വിശേഷിപ്പിച്ചത്. എന്നാല്‍ മാധ്യമങ്ങള്‍ കോഹ്ലിയെ ലക്ഷ്യം വെക്കുന്നതാണെന്നും ഓസ്ട്രേലിയ പരമ്പരയില്‍ മുന്നിലാവാത്തതിന്റെ നിരാശയിലാണ് ഇങ്ങനെ ചെയ്യുന്നതെന്നും ശാസ്ത്രി തുറന്നടിച്ചു.
Australian media choose to use "Clown Kohli" instead of celebrating Sam Konstas debut. This is why Virat Kohli is brand in Australia. Reason to increase the number of sales of newspapers. 🤡#INDvsAUS pic.twitter.com/B1ksAPfgI3
— Akshat (@AkshatOM10) December 26, 2024
'അവരുടെ നാട്ടില്‍ നടക്കുന്ന പരമ്പരയായതുകൊണ്ട് ഇതെല്ലാം പ്രതീക്ഷിക്കേണ്ടതുണ്ട്. നമ്മുടെ രാജ്യത്തും ഇതുപോലെ താരങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇക്കാര്യം എന്നെ ഒരിക്കല്‍ പോലും അത്ഭുതപ്പെടുത്തിയിരുന്നില്ല. കാരണം കഴിഞ്ഞ 14,15 വര്‍ഷമായി ഓസ്ട്രേലിയയ്ക്ക് അവരുടെ നാട്ടില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. 2011ലെ ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിയിലാണ് അവര്‍ അവസാനമായി വിജയിക്കുന്നത്. അതുകൊണ്ടുതന്നെ ആക്രമിക്കാനുള്ള ഒരു അവസരവും അവര്‍ പാഴാക്കില്ല', ശാസ്ത്രി പറഞ്ഞു.
Ravi Shastri 🗣️ "I wish our country would stand up for our players in situations like this in a bigger way. Simply because Australia hasn’t won here in 14–15 years. So, when they get to go berserk, they will go berserk" #ViratKohli𓃵 #INDvsAUS pic.twitter.com/SMRNJxTTlJ
— Richard Kettleborough (@RichKettle07) December 27, 2024
കോഹ്ലിക്കെതിരായ വാര്‍ത്തകള്‍ ഓസ്ട്രേലിയയുടെ നിരാശയെയാണ് സൂചിപ്പിക്കുന്നതെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. 'നിങ്ങള്‍ക്കറിയാമോ പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ഇപ്പോഴും അവസാനിച്ചിട്ടുള്ളത്. 1-1 എന്നാണ് സ്കോര്‍ നില. അവര്‍ ഇപ്പോഴും ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫി സ്വന്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ മെല്‍ബണില്‍ ഓസ്ട്രേലിയ വിജയിക്കാന്‍ പരമാവധി ശ്രമിക്കും. അതുകൊണ്ടാണ് ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം സംഭവിക്കുന്നത്', ശാസ്ത്രി വ്യക്തമാക്കി.
'ഞാന്‍ പലതവണ ഓസ്ട്രേലിയയില്‍ പോയിട്ടുണ്ട്. അവരുടെ ടീമിന് പിന്നില്‍ രാജ്യമൊന്നടങ്കം അണിനിരക്കുകയാണ് ചെയ്യുന്നത്. വെറും ആള്‍ക്കൂട്ടം മാത്രമല്ല, മാധ്യമങ്ങളും അവരുടെ ടീമിനൊപ്പമുണ്ട്. അതുകൊണ്ടുതന്നെ ഇതെല്ലാം ഒരു നിരാശയുടെ പുറത്ത് സംഭവിക്കുന്നതാണ്. ഓസീസ് 3-0ത്തിനോ 2-0ത്തിനോ പരമ്പരയില്‍ മുന്നിലായിരുന്നെങ്കില്‍ ഈ തലക്കെട്ടുകളെല്ലാം വ്യത്യസ്തമായേനെ. മറിച്ചായതുകൊണ്ട് അവര്‍ക്ക് ആരെയെങ്കിലും ലക്ഷ്യം വെക്കേണ്ടിവന്നു. കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ അവര്‍ക്ക് മികച്ച അവസരം ലഭിക്കുകയും ചെയ്തു', ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights: India vs Australia: Ravi Shastri slam Australian media for labelling Virat Kohli 'clown'