'മെൽബണിൽ ഇപ്പോഴും ബാറ്റിങ്ങിന് അനുകൂല പിച്ച്'; നാലാം ടെസ്റ്റ് ആവേശകരമാകുമെന്ന് സുന്ദർ

'വിരാട് കോഹ്‍ലിയും യശസ്വി ജയ്സ്വാളും ബാറ്റ് ചെയ്തിരുന്നപ്പോൾ ഇന്ത്യയ്ക്ക് മികച്ച സ്കോറിലെത്താൻ സാധ്യതയുണ്ടായിരുന്നു'

dot image

ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിലെ ഇന്ത്യൻ ടീമിന്റെ ബാറ്റിങ് പ്രകടനത്തിൽ പ്രതികരണവുമായി വാഷിങ്ടൺ സുന്ദർ. വിരാട് കോഹ്‍ലിയും യശസ്വി ജയ്സ്വാളും ബാറ്റ് ചെയ്തിരുന്നപ്പോൾ ഇന്ത്യയ്ക്ക് മികച്ച സ്കോറിലെത്താൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ രണ്ടാം ദിവസത്തിന്റെ അവസാന ഓവറുകളിൽ ഉണ്ടായ തിരിച്ചടികളിൽ നിന്ന് ഇന്ത്യയ്ക്ക് തിരിച്ചുവരാൻ കഴിയും. ഡ്രെസ്സിങ് റൂമിൽ പോസിറ്റീവ് എനർജിയാണുള്ളത്. എല്ലാവരും ആവേശത്തിലാണ്. മത്സരം ഇനിയും മൂന്ന് ദിവസം ബാക്കിയുണ്ട്. ഒരുപാട് ഓവറുകൾ കളിക്കാൻ ബാക്കിയുണ്ട്. ഇന്ത്യൻ ടീമിന്റെ വിജയത്തിനായി പരമാവധി ശ്രമിക്കും. വാഷിങ്ടൺ സുന്ദർ രണ്ടാം ദിവസത്തെ മത്സരശേഷം പ്രതികരിച്ചു.

മെൽബണിലെ പിച്ച് ഇപ്പോഴും ബാറ്റിങ്ങിന് അനുകൂലമാണ്. അതിൽ വലിയ മാറ്റങ്ങൾ ഉണ്ടായതായി കരുതുന്നില്ല. വരും ദിവസങ്ങൾ ആവേശകരമായിരിക്കും. സുന്ദർ വ്യക്തമാക്കി.

ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ ബാറ്റിങ് തകർച്ച നേരിടുകയാണ്. രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെന്ന നിലയിലാണ്. ഇന്ത്യൻ നിരയിൽ യശസ്വി ജയ്സ്വാൾ 82 റൺസും വിരാട് കോഹ്‍ലി 36 റൺസുമെടുത്തു. ഇരുവരും ചേർന്ന മൂന്നാം വിക്കറ്റിൽ 102 റൺസ് കൂട്ടിച്ചേർത്തു. എങ്കിലും ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിം​ഗ്സ് ടോട്ടലിന് ഒപ്പമെത്താൻ ഇന്ത്യയ്ക്ക് ഇനി 310 റൺസ് കൂടി വേണം. ഒന്നാം ഇന്നിം​ഗ്സിൽ ഓസ്ട്രേലിയ 474 റൺസിൽ എല്ലാവരും പുറത്തായിരുന്നു.

Content Highlights: It will be a good surface to bat on, says Washington Sundar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us