ഓപ്പണിങ്ങിൽ തിരിച്ചെത്തിയിട്ടും ക്ലച്ച് പിടിക്കാതെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർ . മെൽബണിൽ ഓസീസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്‌സ് സ്കോർ പിന്തുടർന്ന ഇന്ത്യയ്ക്ക് രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി. മൂന്ന് റൺസെടുത്ത രോഹിതിന്റെ സ്‌കോട്ട് ബോളണ്ടാണ് വീഴ്ത്തിയത്. കഴിഞ്ഞ രണ്ട് ടെസ്റ്റിലും മധ്യനിരയിലിറങ്ങിയ താരത്തിന് ഭേദപ്പെട്ട പ്രകടനം പോലും നടത്താനായിരുന്നില്ല.
അതേ സമയംബോര്‍ഡര്‍-ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റായ മെൽബണിലെ ബോക്സിങ് ഡേ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഓസീസ് കൂറ്റൻ സ്കോർ നേടിയെടുത്തു. . 474 റൺസാണ് ഓസീസ് നേടിയത്. സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ സെഞ്ച്വറിയുടെയും അർധ സെഞ്ച്വറി കണ്ടെത്തിയ ലബുഷെയ്ൻ, ഉസ്മാൻ ഖവാജ, അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസ്, 49 റൺസ് നേടിയ കമ്മിൻസ് എന്നിവരുടെ മികവിലാണ് ഓസീസ് ഈ മികച്ച സ്കോറിലെത്തിയത്.
Single Digits by Rohit in WTC
— ARPIT• (@ImArpit_18) December 27, 2024
(2019-21) WTC - 3 times
(2021-23) WTC - 0 times
(2023-25) WTC - 12 times*#INDvsAUS #INDvsAUSTest pic.twitter.com/XLuWMosXR2
ഒന്നാം ദിന സ്കോറായ 311/6 ൽ നിന്ന് ആരംഭിച്ച ഓസീസിന് സ്മിത്തും കമ്മിൻസും ചേർന്ന് മികച്ച ഇന്നിങ്‌സാണ് സമ്മാനിച്ചത്. 194 പന്തിൽ 13 ഫോറുകളും മൂന്ന് സിക്സറുകളും അടക്കമാണ് സ്മിത്ത് 140 റൺസെടുത്തത്. താരത്തിന്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയാണിത്. നേരത്തെ ഗാബയിൽ താരം സെഞ്ച്വറി കണ്ടെത്തിയിരുന്നു. ഇന്നലെയാണ് ലബുഷെയ്ൻ, ഉസ്മാൻ ഖവാജ, അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസ് എന്നിവർ അർധ സെഞ്ച്വറി നേടിയിരുന്നത്. സാം കോൺസ്റ്റാസ് 65 പന്തിൽ 60 റൺസ് നേടിയപ്പോൾ ഉസ്മാൻ ഖവാജ 121 പന്തി 57 റൺസ് നേടി. ലബുഷെയ്ൻ 145 പന്തിൽ 72 റൺസും നേടി. ഇന്ത്യൻ നിരയിൽ ബുംമ്ര , ജഡേജ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടിയപ്പോൾ ആകാശ് ദീപ് രണ്ടും സുന്ദർ ഒന്നും വിക്കറ്റുകൾ നേടി.
Content Highlights: rohit didn't clutch in opening; Rohit as a free wicket for Aussies