പാകിസ്താനെതിരായ ഒന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 148 റൺസ് വിജയലക്ഷ്യം. മൂന്നാം ദിവസം മത്സരം നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 27 റൺസെന്ന നിലയിലാണ്. മത്സരം വിജയിക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് ഇനി 127 റൺസ് കൂടി വേണം. സ്കോർ പാകിസ്താൻ ഒന്നാം ഇന്നിംഗ്സ് 211, ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ് 301. പാകിസ്താൻ രണ്ടാം ഇന്നിംഗ്സ് 237, ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 27.
നേരത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 88 റൺസെന്ന നിലയിലാണ് പാകിസ്താൻ മൂന്നാം ദിവസം രാവിലെ ബാറ്റിങ് ആരംഭിച്ചത്. 50 റൺസെടുത്ത ബാബർ അസമിന്റെയും 84 റൺസെടുത്ത സൗദ് ഷക്കീലിന്റെയും പ്രകടനമാണ് രണ്ടാം ഇന്നിംഗ്സിൽ പാകിസ്താൻ സ്കോർ 200 കടത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കായി മാർകോ ജാൻസൻ ആറ് വിക്കറ്റുകൾ വീഴ്ത്തി.
വിജയലക്ഷ്യം ചെറുതാണെങ്കിൽ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയാണ്. ടോണി ഡെ സോർസി രണ്ട്, റയാൻ റിക്ലത്തോൺ പൂജ്യം, ട്രിസ്റ്റൻ സ്റ്റമ്പ്സ് ഒന്ന് എന്നിവരുടെ വിക്കറ്റുകൾ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. 22 റൺസോടെ എയ്ഡാൻ മാർക്രവും റൺസൊന്നും എടുക്കാതെ ടെംമ്പ ബാവുമയുമാണ് ദക്ഷിണാഫ്രിക്കയ്ക്കായി ക്രീസിലുള്ളത്.
Content Highlights: South Africa score after 9 overs is 27/3