'അവൻ ഇത് എക്കാലവും ഓർക്കും'; സഹതാരത്തെ പ്രശംസിച്ച് വാഷിങ്ടൺ സുന്ദർ

ഇന്ത്യൻ ടീമിൽ തനിക്ക് ലഭിച്ച പിന്തുണയെക്കുറിച്ചും സുന്ദർ സംസാരിച്ചു

dot image

ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ സെഞ്ച്വറി നേടിയ നിതീഷ് കുമാർ റെഡ്ഡിയെ അഭിനന്ദിച്ച് സഹതാരം വാഷിങ്ടൺ സുന്ദർ. നിതീഷിന്റെ പ്രകടനത്തിൽ ഏറെ സന്തോഷമുണ്ട്. അവിശ്വസനീയമായ ഒരു സെഞ്ച്വറിയാണ് നിതീഷ് നേടിയിരിക്കുന്നത്. തനിക്ക് ഉറപ്പാണ്. നിതീഷ് എക്കാലവും ഈ സെഞ്ച്വറി നേട്ടം ഓർമിക്കും. വാഷിങ്ടൺ സുന്ദർ പ്രതികരിച്ചു.

ഇന്ത്യൻ ടീമിൽ തനിക്ക് ലഭിച്ച പിന്തുണയെക്കുറിച്ചും സുന്ദർ സംസാരിച്ചു. രോഹിത് ശർമയും ​ഗൗതം ​ഗംഭീറും തന്നോട് പോരാടാൻ മാത്രമാണ് പറഞ്ഞത്. എന്നാൽ അത് എന്തിന് വേണ്ടിയാണെന്ന് പറഞ്ഞില്ല. മത്സരത്തിലെ സാഹചര്യം എന്തെന്ന് ചിന്തിക്കേണ്ടതില്ല. അതൊന്നും കാര്യമാക്കാതെയുള്ള പോരാട്ടം തുടരുക മാത്രമാണ് ചെയ്തത്. സുന്ദർ വ്യക്തമാക്കി.

ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ 162 പന്ത് നേരിട്ടാണ് സുന്ദർ 50 റൺസെടുത്തത്. ഒരു ഫോർ മാത്രം ഉൾപ്പെട്ടതായിരുന്നു സുന്ദറിന്റെ ഇന്നിം​ഗ്സ്. എട്ടാം വിക്കറ്റിൽ നിതീഷ് കുമാർ റെഡ്ഡിക്കൊപ്പം 127 റൺസാണ് സുന്ദർ കൂട്ടിച്ചേർത്തത്. മൂന്നാം ദിവസം മത്സരം നിർത്തുമ്പോൾ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 358 റൺസാണ് ഇന്ത്യൻ സ്കോർ. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിം​ഗ്സ് ടോട്ടലിനൊപ്പമെത്താൻ ഇന്ത്യയ്ക്ക് ഇനി 116 റൺസ് കൂടി വേണം. ഒന്നാം ഇന്നിം​ഗ്സിൽ ഓസ്ട്രേലിയ 474 റൺസിൽ ഓൾ ഔട്ടായിരുന്നു.

Content Highlights: Washington Sundar Lauds Nitish Kumar Reddy On Maiden Test Ton

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us