ബോർഡർ-ഗാവസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംമ്രയ്ക്ക് മുന്നിൽ വീണ് ഓസ്ട്രേലിയൻ ഓപണർ സാം കോൺസ്റ്റാസ്. ആദ്യ ഇന്നിംഗ്സിൽ ആറ് ഫോറും രണ്ട് സിക്സുകളുമടക്കം 65 പന്തിൽ 60 റൺസെടുത്ത് ഓസ്ട്രേലിയയ്ക്ക് തകർപ്പൻ തുടക്കം നൽകിയ കോൺസ്റ്റാസിന് ഇത്തവണ വെറും എട്ട് റൺസ് മാത്രമാണ് നേടാനായത്. ആദ്യ ഇന്നിംഗ്സിൽ ബുംമ്രയെ രണ്ട് സിക്സറുകൾ പറത്താനും കോൺസ്റ്റാസിന് കഴിഞ്ഞിരുന്നു. രണ്ടാം ഇന്നിംഗ്സിൽ മിഡിൽ സ്റ്റമ്പ് ഇളക്കിയാണ് കോൺസ്റ്റാസിനെ ബുംമ്ര പുറത്താക്കിയത്.
ഉസ്മാൻ ഖ്വാജയുടെതാണ് രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രലിയയ്ക്ക് നഷ്ടമായ മറ്റൊരു വിക്കറ്റ്. 65 പന്തിൽ രണ്ട് ഫോറുകൾ ഉൾപ്പെടെ 21 റൺസെടുത്ത ഖ്വാജയെ മുഹമ്മദ് സിറാജ് ക്ലീൻ ബൗൾഡാക്കി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 53 റൺസെന്ന നിലയിലാണ്. രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയ്ക്ക് ഇപ്പോൾ 158 റൺസിന്റെ ലീഡുണ്ട്.
BUMRAH GETS KONSTAS.
— Mufaddal Vohra (@mufaddal_vohra) December 29, 2024
- The celebration by Bumrah was absolute cinema. 🔥pic.twitter.com/T04Ilq6dqF
നേരത്തെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 369 റൺസിൽ എല്ലാവരും പുറത്തായി. നിതീഷ് കുമാർ റെഡ്ഡി 189 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതം 114 റൺസെടുത്തു. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിൻസ്, സ്കോട് ബോളണ്ട്, നഥാൻ ലിയോൺ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 474 റൺസാണ് നേടിയത്.
Content Highlights: Jasprit Bumrah wins battle vs Sam Konstas and gives him animated send-off