ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്‍റെ വിക്കറ്റെടുത്തതിനു ശേഷം ഓസീസ് താരം ട്രാവിസ് ഹെഡ് നടത്തിയ ആഘോഷത്തിനിടയിലുള്ള അംഗവിക്ഷേപങ്ങൾ വിവാദമായിരുന്നു. ആ ആംഗ്യം അശ്ലീലമാണെന്ന തരത്തിൽ ഏറെ വിമർശനങ്ങളും ട്രാവിസ് ഹെഡിന് നേരെയുണ്ടായിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 59-ാം ഓവറിലാണ് സംഭവം. ട്രാവിസ് ഹെഡ് എറിഞ്ഞ ഓവറിലെ നാലാം പന്തില്‍ ബൗണ്ടറിക്ക് സമീപം മിച്ചല്‍ മാര്‍ഷിന് ക്യാച്ച് നല്‍കിയാണ് പന്ത് ക്രീസ് വിട്ടത്. ജയ്സ്വാൾ- പന്ത് സഖ്യം 88 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ സമനിലയിലെത്തിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ട്രാവിസ് ഹെഡിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് റിഷഭ് പന്ത് പുറത്താകുന്നത്. 104 പന്തുകള്‍ നേരിട്ട റിഷഭ് പന്ത് 30 റണ്‍സെടുത്താണ് പുറത്തായത്.
Travis Head gets Rishabh Pant and pulls out a unique celebration 👀#AUSvIND | #PlayOfTheDay | @nrmainsurance pic.twitter.com/EVvcmaiFv7
— cricket.com.au (@cricketcomau) December 30, 2024
പന്തിന്റെ വിക്കറ്റ് വീഴ്ത്തിയതിന് തൊട്ടുപിന്നാലെ ട്രാവിസ് ഹെഡ് കൈകൾ കൊണ്ട് അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു. ഒന്നിലേറെ തവണ ഹെഡ് ഈ ആംഗ്യം കാണിക്കുന്നതായും വീഡിയോയില്‍ കാണാം. ഇപ്പോൾ അശ്ലീല ആംഗ്യമോ എന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്. ഹെഡ് കാണിച്ചത് അശ്ലീല ആംഗ്യമല്ലെന്നും 2022ല്‍ ശ്രീലങ്കക്കെതിരെ 10 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോഴും ഹെഡ് സമാനമായ ആംഗ്യം കാട്ടിയിരുന്നുവെന്നും ചാനല്‍-7 കമന്‍റേറ്ററായ ബ്രേ ഷാ ചൂണ്ടിക്കാട്ടിയപ്പോൾ കമ്മിൻസും അത് ശരിവെക്കുകയായിരുന്നു.
Pat Cummins has cleared up Travis Head's wicket celebration. 😂 #AUSvIND pic.twitter.com/oNkAge98B5
— CODE Cricket (@codecricketau) December 30, 2024
'അവന്‍റെ വിരലുകള്‍ ചുട്ടുപൊള്ളുകയാണ്. അതുകൊണ്ട് കൈവിരലുകള്‍ ഒരു ഐസ് കപ്പില്‍ ഇട്ടുവെക്കണമെന്നാണ് അവന്‍ ഉദ്ദേശിച്ചത്. മറ്റ് അര്‍ത്ഥങ്ങളൊന്നുമില്ല. അത് ഞങ്ങള്‍ക്കിടയിലെ സാധാരണ തമാശയാണ്. വിക്കറ്റെടുത്തശേഷം ഫ്രിഡ്ജില്‍ നിന്ന് ഐസ് കപ്പ് എടുത്ത് അതില്‍ വിരലിട്ടുവെക്കുന്നത് ഹെഡിന്‍റെ ഒരു തമാശയാണ്. അതാണ് റിഷഭ് പന്തിന്‍റെ വിക്കറ്റെടുത്തശേഷവും ഹെഡ് കാണിച്ചത്.' പാറ്റ് കമിന്‍സ് വിശദീകരിച്ചത് ഇങ്ങനെ. ഏതായാലും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ വിമർശനങ്ങൾ ഇതിനകം ഹെഡ് നേരിട്ടുകൊണ്ടിരിക്കുകയാണ്.
Content Highlinghts: Pat Cummins reveals meaning of Travis Head’s unusual celebration