ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ വിരാട് കോഹ്‌ലി, സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംമ്ര എന്നീ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 2025 ചാമ്പ്യന്‍സ് ട്രോഫി മുന്നില്‍ കണ്ടാണ് സീനിയര്‍ താരങ്ങള്‍ക്ക് സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി വിശ്രമം അനുവദിക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.
🚨 𝑹𝑬𝑷𝑶𝑹𝑻𝑺 🚨
— Sportskeeda (@Sportskeeda) December 31, 2024
Indian star trio Rohit Sharma, Virat Kohli, and Jasprit Bumrah are likely to be rested for the upcoming ODI series against England, starting in January 🇮🇳🏏#India #INDvENG #ODIs #Sportskeeda pic.twitter.com/FB1ytFDBX7
ജനുവരി 22 മുതല്‍ ഫെബ്രുവരി ഒന്‍പത് വരെയാണ് ഇംഗ്ലണ്ട് പര്യടനം. ഇംഗ്ലണ്ടിനെതിരെ അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കാന്‍ ഏഴ് ദിവസം മാത്രം ശേഷിക്കെയാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര അവസാനിക്കുന്നത്.
2025ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ജോലിഭാരം നിയന്ത്രിക്കാന്‍ ജസ്പ്രിത് ബുംമ്രയ്ക്ക് വിശ്രമം അത്യാവശ്യമാണ്. ഓസ്ട്രേലിയയ്‌ക്കെതിരെ പുരോഗമിക്കുന്ന ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ജസ്പ്രിത് ബുംമ്രയാണ് ഇന്ത്യയുടെ പേസ് ആക്രമണം നയിക്കുന്നത്. പരിക്കിനെത്തുടര്‍ന്ന് പരമ്പരയില്‍ നിന്ന് പുറത്തായ മുഹമ്മദ് ഷമിയുടെ അഭാവത്തില്‍ അനുഭവപരിചയമില്ലാത്ത പേസ് ലൈനപ്പിന്റെ ഉത്തരവാദിത്തം ബുംമ്ര ഏറ്റെടുക്കുകയായിരുന്നു.
കൂടാതെ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും അവധിയെടുക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടൂര്‍ണമെന്റിന്റെ വരാനിരിക്കുന്ന പതിപ്പില്‍ ഇരുവരുടെയും പങ്കാളിത്തം സംബന്ധിച്ച് വ്യക്തതയില്ല.
Content Highlight: Rohit Sharma, Virat Kohli and Jasprit Bumrah could be rested for ODI series against England, Reports