ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. നിര്‍ണായകമായ സിഡ്‌നി ടെസ്റ്റ് ഇന്ത്യയുടെ പേസ് ബൗളര്‍ ആകാശ് ദീപിന് നഷ്ടമായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്റെ സ്ഥാനത്തെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് വിവരം.
Akashdeep likely to miss the Sydney Test due to back issues. (Express Sports). pic.twitter.com/oivuceWzTs
— Mufaddal Vohra (@mufaddal_vohra) January 1, 2025
നട്ടെല്ലിനേറ്റ പരിക്കാണ് ആകാശ് ദീപിന് തിരിച്ചടിയായിരിക്കുന്നത്. താരം നടുവേദന കൊണ്ട് ബുദ്ധിമുട്ടുകയാണെന്നും സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന് പകരം ധ്രുവ് ജുറേലിനെ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചും ടീം മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിര്‍ണായക സാഹചര്യത്തില്‍ ഇരുതാരങ്ങളുടെയും അഭാവം ടീമിന് കടുത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. നിര്‍ണായക ഘട്ടത്തില്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ആകാശ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ പത്താം വിക്കറ്റില്‍ ജസ്പ്രിത് ബുംമ്രയ്‌ക്കൊപ്പം 47 റണ്‍സ് കൂട്ടിച്ചേര്‍ത്ത ആകാശ് ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചിരുന്നു. ജനുവരി മൂന്നിനാണ് സിഡ്‌നി ടെസ്റ്റ് ആരംഭിക്കുന്നത്.
Content Highlights: Border-Gavaskar Trophy: Akash Deep likely to miss Sydney Test