കുശാൽ പെരേരയ്ക്ക് സെഞ്ച്വറി; മൂന്നാം ടി 20 യിൽ ന്യൂസിലാൻഡിനെതിരെ ശ്രീലങ്കയ്ക്ക് ആശ്വാസ ജയം

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തിളങ്ങാതിരുന്ന രച്ചിന്‍ രവീന്ദ്ര കിവികൾക്കായി തിളങ്ങി

dot image

ന്യൂസിലാൻഡ്-ശ്രീലങ്ക ടി 20 പരമ്പരയിലെ അവസാന മത്സരത്തിൽ ശ്രീലങ്കയ്ക്ക് ആശ്വാസ ജയം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ന്യൂസിലാൻഡ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തിൽ എട്ട് റൺസിനും രണ്ടാം മത്സരത്തിൽ 45 റൻസിനുമായിരുന്നു ജയം. മൂന്നാം മത്സരം ശ്രീലങ്ക ഏഴ് റൺസിനാണ് ജയിച്ചു. 46 പന്തിൽ നാല് ഫോറുകളും 13 സിക്സറുകളും അടക്കം 101 റൺസ് നേടിയ കുശാൽ പെരേരയുടെ സെഞ്ച്വറിയുടെ മികവിലാണ് ശ്രീലങ്ക ജയിച്ചത്.

ചരിത് അസലങ്കെയുടെ 46 റൺസിന്റെ ബാറ്റിങ് മികവ് കൂടിയായപ്പോൾ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 218 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് 211 റൺസാണ് നേടിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തിളങ്ങാതിരുന്ന രച്ചിന്‍ രവീന്ദ്ര കിവികൾക്കായി തിളങ്ങി. 39 പന്തിൽ നാല് സിക്സറുകളും അഞ്ച് ഫോറുകളുമടക്കം 69 റൺസാണ് രച്ചിന്‍ നേടിയത്. രച്ചിനെ കൂടാതെ ടിം റോബിൻസൺ 37 റൺസെടുത്തും ഡാരിൽ മിച്ചൽ 35 റൺസെടുത്തും ഭേദപ്പെട്ട പ്രകടനം നടത്തി. ശ്രീലങ്കയ്ക്ക് വേണ്ടി അസലങ്ക മൂന്ന് വിക്കറ്റും ഹസരങ്ക രണ്ട് വിക്കറ്റും നേടി.

Content Highlinghts:  Kushal Perera gets a century; Sri Lanka comfortable win over New Zealand in 3rd T20I

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us