നജ്‌ല നയിക്കും; വനിതാ അണ്ടര്‍ 23 ടി20 ട്രോഫിക്കുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു

ജനുവരി അഞ്ചിന് ഗുവാഹത്തിയിലാണ് കേരളത്തിന്റെ ആദ്യ മത്സരം

dot image

വനിതകളുടെ അണ്ടര്‍ 23 ടി20 ട്രോഫിക്കുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. ഓള്‍റൗണ്ടര്‍ നജ്‌ല സിഎംസിയാണ് കേരളത്തെ നയിക്കുന്നത്. കഴിഞ്ഞ മാസം നടന്ന സീനിയര്‍ വനിത ഏകദിന മത്സരത്തില്‍ കേരളത്തെ മികച്ച രീതിയില്‍ നയിക്കുകയും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുകയും ചെയ്ത താരമാണ് വയനാട് സ്വദേശിയായ നജ്‌ല. റുമേലി ധാര്‍ ആണ് കേരള ടീമിന്റെ മുഖ്യപരിശീലക. ഷബിന്‍ പാഷാണ് സഹ പരിശീലകന്‍.

ജനുവരി അഞ്ചിന് ഗുവാഹത്തിയിലാണ് കേരളത്തിന്റെ ആദ്യ മത്സരം. മധ്യപ്രദേശാണ് എതിരാളികള്‍. ലീഗ് സ്റ്റേജില്‍ ഗ്രൂപ്പ് എയിലെ അംഗമാണ് കേരളം.

വനിതാ അണ്ടര്‍ 23 ടി 20 ട്രോഫിക്കുള്ള കേരളം ടീം: നജ്‌ല സിഎംസി (ക്യാപ്റ്റന്‍), അനന്യ കെ പ്രദീപ്‌, വൈഷ്ണ എം പി, അഖില പി, സൂര്യ സുകുമാര്‍, നിത്യ ലൂര്‍ദ്, പവിത്ര ആര്‍ നായര്‍, ഭദ്ര പരമേശ്വരന്‍, സ്റ്റെഫി സ്റ്റാന്‍ലി, അബിന എം, അജന്യ ടി പി, അലീന എം പി, അലീന ഷിബു, ശ്രുതി എസ്, ഐശ്വര്യ എ കെ, ദിയ ഗിരീഷ്‌, മാളവിക സാബു.

Content Highlights: Under 23 Women T20 Trophy: Kerala Squad Announced

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us