തേര്‍ഡ് അംപയര്‍ വീണ്ടും ചതിച്ചാശാനേ! സിഡ്‌നി ടെസ്റ്റില്‍ വാഷിങ്ടണ്‍ സുന്ദറിന്റെ പുറത്താകലില്‍ വിവാദം

മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ യശസ്വി ജയ്‌സ്വാളിനും തേര്‍ഡ് അംപയറുടെ പിഴവ് കാരണം പുറത്താകേണ്ടി വന്നിരുന്നു

dot image

ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ വീണ്ടും അംപയറിങ് വിവാദം. ഓസ്‌ട്രേലിയയ്‌ക്കെതിരായ സിഡ്‌നി ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 185 റണ്‍സിന് ഓള്‍ഔട്ടായിരിക്കുകയാണ് ഇന്ത്യ. ഇതിനിടെ വാഷിങ്ടണ്‍ സുന്ദറിന്റെ പുറത്താകലിനെ കുറിച്ചാണ് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നത്. മൂന്നാം അംപയര്‍ക്ക് സംഭവിച്ച പിഴവാണ് സുന്ദറിന്റെ പുറത്താകലിന് കാരണമെന്നാണ് ആരാധകര്‍ വാദിക്കുന്നത്.

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 66-ാം ഓവറിലായിരുന്നു സുന്ദറിന്റെ വിവാദ പുറത്താകല്‍. ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ സുന്ദര്‍ 29 പന്തില്‍ 14 റണ്‍സുമായി നില്‍ക്കവേയാണ് പുറത്താകുന്നത്. പാറ്റ് കമ്മിന്‍സ് എറിഞ്ഞ ഷോര്‍ട്ട് പിച്ച് പന്ത് പുള്‍ ചെയ്യാന്‍ സുന്ദര്‍ ശ്രമിച്ചെങ്കിലും പന്ത് കണക്ട് ചെയ്യാന്‍ സാധിച്ചില്ല. വിക്കറ്റിന് പിന്നില്‍ പന്ത് പിടിച്ചെടുത്ത കീപ്പര്‍ അലക്‌സ് കാരി ക്യാച്ച് ഔട്ടിനായി അപ്പീല്‍ ചെയ്തു.

എന്നാല്‍ ഫീല്‍ഡ് അമ്പയര്‍ അത് ഔട്ടല്ലെന്ന് വിധിച്ചു. പിന്നാലെ ക്യാപ്റ്റന്‍ കമ്മിന്‍സിനോട് ഡിആര്‍എസ് എടുക്കണമെന്ന് കാരി ആവശ്യപ്പെട്ടു. മനസ്സില്ലാ മനസ്സോടെ കമ്മിന്‍സ് ഡിആര്‍എസ് എടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

ഡിആര്‍എസിന്റെ ആദ്യ പരിശോധനയില്‍ ഗ്ലൗവും പന്തും തമ്മില്‍ ഗ്യാപ്പ് ഉണ്ടെന്ന് വ്യക്തമായിരുന്നു. എന്നാല്‍ സൈഡ് ഓണ്‍ റീപ്ലേയും സ്ലോ മോഷന്‍ റീപ്ലേയും കണ്ടതോടെ സുന്ദര്‍ ഔട്ട് തന്നയാണെന്ന് അംപയര്‍ വിധിച്ചു. പന്ത് ഗ്ലൗവിന് അടുത്തെത്തുമ്പോള്‍ ചെറിയ സ്‌പൈക്ക് ഉണ്ടെന്ന് അംപയര്‍ വ്യക്തമാക്കി.

മൂന്നാം അംപയറുടെ തീരുമാനത്തിന് പിന്നാലെ വാഷിങ്ടണ്‍ സുന്ദര്‍ പുറത്തായതോടെ വിവാദവും ഉടലെടുത്തിരിക്കുകയാണ്. സുന്ദര്‍ ഔട്ടല്ലെന്നും തേര്‍ഡ് അംപയര്‍ വീണ്ടും ചതിച്ചതാണെന്നുമാണ് ആരാധകര്‍ ആരോപിക്കുന്നത്. മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ യശസ്വി ജയ്‌സ്വാളിനും തേര്‍ഡ് അംപയറുടെ പിഴവ് കാരണം പുറത്താകേണ്ടി വന്നിരുന്നു.

Content Highlights: Another DRS controversy erupts in BGT over Washington Sundar's dismissal in Sydney Test

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us