സിഡ്‌നിയിൽ ഇരുന്നൂറ് കടക്കാതെ ഇന്ത്യ; രക്ഷപെടാൻ ഇനി ബൗളർമാർ കനിയണം

ഇന്ത്യൻ നിരയിൽ റിഷഭ് പന്ത് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്

dot image

ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ നിർണ്ണായകമായ അഞ്ചാമത്തേയും അവസാനത്തെയും മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 185 റൺസിന് ഓൾ ഔട്ട്. ഇന്ത്യൻ നിരയിൽ റിഷഭ് പന്ത് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. 98 പന്തുകൾ നേരിട്ട താരം ഒരു സിക്‌സറും മൂന്ന് ഫോറുകളും അടക്കം 40 റൺസ് നേടി.

നേരത്തെ തകർച്ചയോടെയാണ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ തുടങ്ങിയത്. അഞ്ചാം ഓവറിൽ കെ എൽ രാഹുലിനെ നഷ്ടമായപ്പോൾ എട്ടാം ഓവറിൽ യശസ്വി ജയ്‌സ്വാളിനെയും നഷ്ടപ്പെട്ടു. മെൽബണിൽ നടന്ന കഴിഞ്ഞ ടെസ്റ്റിൽ ഇരു ഇന്നിങ്സിലും മികച്ച പ്രകടനം നടത്തിയ താരമായിരുന്നു ജയ്‌സ്വാൾ. ശേഷം കോഹ്‌ലിയും ഗില്ലും ചേർന്ന് ചെറിയ താളം കണ്ടെത്തിയെങ്കിലും പിന്നീട് ഇരുവരും പുറത്തായി. ഗിൽ 64 പന്തിൽ 20 റൺസെടുത്ത് പുറത്തായപ്പോൾ 69 പന്തിൽ 17 റൺസായിരുന്നു വിരാടിന്റെ സമ്പാദ്യം.

ശേഷം പന്തും ജഡേജയും ചേർന്ന് സ്കോർ മെല്ലെ ചലിപ്പിക്കുന്നതിനിടെയാണ് പന്തിന്റെ വിക്കറ്റ് നഷ്ടമാകുന്നത്. പന്തിന്റെ വിക്കറ്റിന് പിന്നാലെ തൊട്ടടുത്ത പന്തിൽ നിതീഷ് കുമാറും മടങ്ങി. പന്ത് 98 പന്തിൽ ഒരു സിക്‌സറും മൂന്ന് ഫോറുമടക്കമാണ് 40 റൺസ് നേടിയത്. ജഡേജ 26 റൺസ് നേടിയപ്പോൾ വാഷിങ്ടൺ സുന്ദർ 14 റൺസ് നേടി. പ്രസിദ്ധ കൃഷ്ണ, സിറാജ് എന്നിവർ മൂന്ന് റൺസിന് പുറത്തായപ്പോൾ 22 റൺസെടുത്ത് ബുംമ്ര വാലറ്റത്ത് ചെറുത്ത് നിന്നു.

ബോർ‌ഡർ-​ഗാവസ്കർ ട്രോഫി നിലനിർത്താൻ പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം നേടേണ്ടതുണ്ട്. നിലവിൽ 2-1ന് ഓസ്ട്രേലിയയാണ് മുന്നിൽ നിൽക്കുന്നത്. പരമ്പര സമനിലയിൽ ആയാൽ നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോർഡർ-​ഗാവസ്കർ ട്രോഫി സ്വന്തമാക്കാൻ കഴിയും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യതാ സാധ്യതകളും ഇന്ത്യയ്ക്ക് സജീവമാക്കാൻ കഴിയും.

Content Highlights: India all out for 185 runs in Border Gavaskar trophy, Sydney test

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us