രോഹിതിനെ മാത്രം പുറത്താക്കിയാൽ മതിയോ; വിരാടിനുള്ളത് പെർത്തിലെ സെഞ്ച്വറി മാത്രം; അവസാന 20 ഇന്നിങ്‌സുകളിൽ 437

രോഹിതിനെ പുറത്താക്കിയതിന് പിന്നാലെ പിന്നാലെ വിരാടിന്റെ ഫോമിലും വിമർശനം ഉയരുകയാണ്

dot image

ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അഞ്ചാമത്തേയും അവസാനത്തെയും ടെസ്റ്റ് മാച്ചായ സിഡ്‌നിയിൽ ഇന്ത്യയ്ക്ക് വിരാട് കോഹ്‌ലിയുടെ വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. 69 പന്തുകൾ നേരിട്ട് 17 റൺസെടുത്ത താരം ഓസ്‌ട്രേലിയയുടെ അരങ്ങേറ്റക്കാരൻ വെബ്സ്റ്റാറിന്റെ മുന്നിലാണ് വീണത്. നേരിട്ട ആദ്യ പന്തിൽ തന്നെ സ്ലിപ്പിൽ കോഹ്‌ലിയെ സ്മിത്ത് പിടികൂടിയെങ്കിലും ഡിആർഎസ് പരിശോധനയിൽ പന്ത് നിലത്ത് പിച്ച് ചെയ്തിട്ടുണ്ടെന്ന് വ്യക്തമായതോടെ ജീവൻ തിരിച്ചുകിട്ടി. ശേഷം ലഞ്ചിന് ശേഷം 32–ാം ഓവറിലാണ് താരത്തിന്റെ വിക്കറ്റ് തെറിക്കുനന്ത്. ഇതോടെ രോഹിതിന് പിന്നാലെ വിരാടിന്റെ ഫോമിലും വിമർശനം ഉയരുകയാണ്.

ഇന്ത്യ ഈ പരമ്പരയിൽ വിജയിച്ച ഒരേയൊരു മത്സരമായ പെർത്തിലെ രണ്ടാം ഇന്നിങ്സിൽ കോഹ്‌ലി സെഞ്ച്വറി നേടിയിരു

ന്നെങ്കിലും ബാക്കിയുള്ള ഇന്നിങ്‌സുകളിലൊന്നും താരത്തിന് തിളങ്ങാനായിരുന്നില്ല. ബാക്കി ഏഴ് ഇന്നിങ്‌സുകളിൽ നിന്ന് 67 റൺസ് മാത്രമാണ് താരം നേടിയത്. 2024 കലണ്ടർ വർഷത്തിലും മോശം പ്രകടനമാണ് താരം കാഴ്ച വെച്ചത്. 10 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 19 ഇന്നിംഗ്സ് കളിച്ചപ്പോൾ രണ്ടാമനായി ഇറങ്ങിയ താരം നേടിയത് 419 റൺസ് മാത്രം. 24 റൺസാണ് ബാറ്റിങ് ആവറേജ്. നേടിയത് ഒരു സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയും മാത്രം.

അതേ സമയം സിഡ്‌നിയിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ കിതക്കുകയാണ്. 40 ഓവർ പിന്നിട്ടപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 10 റൺസെടുത്ത ജയ്‌സ്വാൾ, നാല് റൺസെടുത്ത രാഹുൽ, 20 റൺസെടുത്ത ഗിൽ എന്നിവരുടെ വിക്കറ്റാണ് കോഹ്‌ലിയെ കൂടാതെ ഇന്ത്യയ്ക്ക് നഷ്ടമായിക്കുന്നത്. നിലവിൽ റിഷഭ് പന്തും ജഡേജയുമാണ് ക്രീസിൽ.

ബോർ‌ഡർ-​ഗാവസ്കർ ട്രോഫി നിലനിർത്താൻ പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം നേടേണ്ടതുണ്ട്. നിലവിൽ 2-1ന് ഓസ്ട്രേലിയയാണ് മുന്നിൽ നിൽക്കുന്നത്. പരമ്പര സമനിലയിൽ ആയാൽ നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോർഡർ-​ഗാവസ്കർ ട്രോഫി സ്വന്തമാക്കാൻ കഴിയും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത സാധ്യതകളും ഇന്ത്യയ്ക്ക് സജീവമാക്കാൻ കഴിയും.

Content Highlights: is it enough to fire only Rohit? Virat's only century in Perth; 437 in the last 20 innings

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us