ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ നിർണ്ണായകമായ അഞ്ചാമത്തേയും അവസാനത്തെയും മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ക്യാപ്റ്റൻ രോഹിത് ശർമ്മയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. വൈസ് ക്യാപ്റ്റൻ ബുംമ്രയാണ് പകരം ടീമിനെ നയിക്കുന്നത്. രോഹിതിന് പകരം യുവതാരം ശുഭ്മാൻ ഗിൽ ടീമിലെത്തി.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ രണ്ട് പ്രധാന വിക്കറ്റുകൾ നഷ്ടമായി. അഞ്ചാം ഓവറിൽ കെ എൽ രാഹുലിനെ നഷ്ടമായപ്പോൾ എട്ടാം ഓവറിൽ യശ്വസി ജയ്‌സ്വാളിനെയും നഷ്ടപ്പെട്ടു. മെൽബണിൽ നടന്ന കഴിഞ്ഞ ടെസ്റ്റിൽ ഇരു ഇന്നിങ്സിലും മികച്ച പ്രകടനം നടത്തിയ താരമായിരുന്നു ജയ്‌സ്വാൾ. 4 റൺസെടുത്ത രാഹുലിനെ മിച്ചൽ സ്റ്റാർക്കും 10 റൺസെടുത്ത ജയ്‌സ്വാളിനെ സ്‌കോട്ട് ബോളണ്ടുമാണ് വീഴ്ത്തിയത്. നിലവിൽ 15 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 40 റൺസാണ് ഇന്ത്യയ്ക്കുള്ളത്.
Content Highlights: no rohit in playing eleven; India won the toss and chose to bat and lost two wickets