ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ നിർണ്ണായകമായ അഞ്ചാമത്തേയും അവസാനത്തെയും മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകർന്നടിയുകയാണ്. 68 ഓവർ പിന്നിടുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 1 റൺസാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യൻ നിരയിൽ റിഷഭ് പന്ത് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. 98 പന്തുകൾ നേരിട്ട താരം ഒരു സിക്‌സറും മൂന്ന് ഫോറുകളും അടക്കം 40 റൺസ് നേടി.
അതേസമയം താരത്തിനെതിരെ കടുത്ത പേസ് ആക്രമണമാണ് ഓസീസ് ബൗളർമാർ നടത്തിയത്. ഫോമിലല്ലായിരുന്ന മിച്ചൽ മാർഷിന് പകരമെത്തിയ വെബ്സ്റ്ററും തകർത്തെറിഞ്ഞതോടെ ഇന്ത്യൻ ബാറ്റർമാർ പ്രതിരോധിക്കാൻ പാടുപെട്ടു. ഓഫ് സൈഡ് ട്രാപ്പുകളും മറ്റുമായി ഫീൽഡിൽ കമ്മിൻസ് വിദഗ്ധമായി കെണിയൊരുക്കുക കൂടി ചെയ്തതോടെ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയായിരുന്നു ഇന്ത്യയുടെ ടോപ് ഓർഡർ. രണ്ട് റൺസ് ശരാശരിക്ക് താഴെയാണ് നാല് പേസർമാരും റൺസ് വിട്ടുകൊടുത്തത്. ഇതിൽ ബോളണ്ടും സ്റ്റാർക്ക് രണ്ടും വിക്കറ്റ് നേടി.
140 കിലോ മീറ്റർ വേഗതയ്ക്ക് മു കളിയിലായിരുന്നു ഭൂരിഭാഗം പന്തുകളും. ഇതിൽ സ്റ്റാർക്ക് എറിഞ്ഞ ഒരു ബോളിൽ റിഷഭ് പന്തിന് പരിക്ക് പറ്റുകയും ചെയ്തു. 35-ാം ഓവറിൽ സ്റ്റാർക്കിൻ്റെ മൂർച്ചയുള്ള ബൗൺസർ റിഷഭ് തടയാൻ ശ്രമിച്ചപ്പോൾ ബോൾ വന്നു പതിച്ചത് കൈകളിലായിരുന്നു, ഉടനെ തന്നെ കൈ ചുവന്ന് തുടുക്കുകയും ചെയ്തു, റിഷഭ് ക്രീസിൽ വേദന കൊണ്ട് പുളയുന്നതും കാണാമായിരുന്നു. ഉടൻ താരം വൈദ്യ സഹായം തേടുകയും ഐസ് പാക്ക് ഉപയോഗിച്ച് തണുപ്പിച്ച് കളിയിലേക്ക് തിരിച്ചുവരികയും ചെയ്തു. പിന്നീടും ഓവറുകളോളം ഇന്ത്യൻ ടീമിന് വേണ്ടി പ്രതിരോധിച്ച് നിന്നു.
#BreakingNews#INDvsAUS :Mitchell Starc's ball hit Rishabh Pant hard.#AUSvIND #MitchellStarc #RishabhPant #ViratKohli #Kohli #Gill #Bumrah #KLRahul #Boland #JoelWilson https://t.co/fpfghg2iMl pic.twitter.com/VffPIiCqhU
— MANSA R. UNIYAL (@journlist_Mansa) January 3, 2025
ബോർഡർ-ഗാവസ്കർ ട്രോഫി നിലനിർത്താൻ പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം നേടേണ്ടതുണ്ട്. നിലവിൽ 2-1ന് ഓസ്ട്രേലിയയാണ് മുന്നിൽ നിൽക്കുന്നത്. പരമ്പര സമനിലയിൽ ആയാൽ നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോർഡർ-ഗാവസ്കർ ട്രോഫി സ്വന്തമാക്കാൻ കഴിയും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത സാധ്യതകളും ഇന്ത്യയ്ക്ക് സജീവമാക്കാൻ കഴിയും.
Content Highlights: Rishab Pant injured by Mitchell Starc pace bounce attack