ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ഇന്ത്യയുടെ അഞ്ചാം ടെസ്റ്റിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യയ്ക്ക് 145 റൺസ് ലീഡ്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 32 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് എന്ന നിലയിലാണ് ഇന്ത്യ. റിഷഭ് പന്തിന്റെ വെടിക്കെട്ട് ഫിഫ്റ്റിയാണ് ഇന്ത്യയ്ക്ക് തുണയായത്.
ആദ്യ പന്തിൽ തന്നെ സിക്സർ പറത്തി തുടങ്ങിയ ഇന്നിങ്സിൽ 33 പന്തിൽ 61 റൺസാണ്
നേടിയത്. 28 പന്തിൽ ഫിഫ്റ്റി തികച്ച താരം നാല് സിക്സറുകളും ആറ് ഫോറുകളും നേടി. 184 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഒരു ഇന്ത്യൻ താരത്തിന്‍റെ ടെസ്റ്റിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഫിഫ്റ്റി കൂടിയാണിത്. ആദ്യ വേഗതയേറിയ ഫിഫ്റ്റിയും പന്തിന്റെ പേരിലാണ്. 28 പന്തിൽ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു പന്ത് ആ ഫിഫ്റ്റി നേടിയിരുന്നത്.
INDIA 141/6 ON DAY 2 STUMPS.
— Mufaddal Vohra (@mufaddal_vohra) January 4, 2025
- India with a lead of 145, Pant played a heroics in Sydney. Scott Boland the hero for Australia with 4 wickets. An exciting Day 3 awaits! pic.twitter.com/wnzNbNsHJt
പന്ത് കഴിഞ്ഞാൽ ജയ്‌സ്വാളാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. സ്റ്റാർക്കിന്റെ ആദ്യ ഓവറിൽ തന്നെ നാല് ഫോറുകൾ അടിച്ച താരം 22 റൺസ് നേടി. കെ എൽ രാഹുൽ 13 റൺസെടുത്ത് പുറത്തായപ്പോൾ കോഹ്‌ലി ആറ് റൺസിനും ഔട്ടായി. ഗില്ലും 13 റൺസിന് ഔട്ടായി. പരമ്പരയിലെ ആദ്യ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച നിതീഷ് കുമാർ പക്ഷെ ഈ മത്സരത്തിലും ഫോം ഔട്ടായി. നാല് റൺസാണ് നിതീഷ് കുമാർ നേടിയത്. നിലവിൽ ജഡേജയും വാഷിംഗ്‌ടൺ സുന്ദറുമാണ് ക്രീസിലുള്ളത്. സ്‌കോട്ട് ബോളണ്ട് നാല് വിക്കറ്റുകൾ നേടിയപ്പോൾ കമ്മിൻസും വെബ്സ്റ്ററും ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്കോറായ 185 പിന്തുടർന്ന ഓസീസിനെ ഇന്ത്യയുടെ പേസ് നിരയാണ് തകർത്തത്. 181 റണ്‍സില്‍ ഓസീസ് ഓള്‍ ഔട്ടായി. ബുംമ്ര രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ പ്രസിദ് കൃഷ്ണയും സിറാജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നിതീഷ് കുമാർ റെഡ്‌ഡിയും രണ്ട് വിക്കറ്റുമായി തിളങ്ങി. 57 റൺസെടുത്ത വെബ്സ്റ്ററാണ് ഓസീസ് നിരയിൽ ടോപ് സ്‌കോറർ. 37 റൺസെടുത്ത സ്റ്റീവ് സ്മിത്തും ഭേദപ്പെട്ട പ്രകടനം നടത്തി.
Content Highlights: IND vs AUS: India leading for 145 runs, fift for Rishab pant, four wickets for Boland