ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിവസത്തിൽ ആരാധകരെ ആശങ്കയിലാക്കി ബുംമ്രയുടെ മൈതാനത്ത് നിന്നുള്ള മടക്കം. ലഞ്ചിന് ശേഷം ഓരോവർ മാത്രമെറിഞ്ഞ ബുംമ്ര ടീം ഡോക്ടർമാർക്കൊപ്പം മൈതാനം വിട്ടു. താരത്തിന് കൈക്ക് ചെറിയ ബുദ്ധിമുട്ട് തോന്നിയത് മൂലം സ്കാനിങ്ങിന് വിധേയനാക്കാൻ കൊണ്ട് പോയതാണെന്നാണ് വിവരം. ഇന്ത്യൻ ടീമിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം ഇത് വരെ ഉണ്ടായിട്ടില്ല.
Bumrah just praying for you man 🥺
— Ayush Rajput (@Ayush_Rajput17) January 4, 2025
This Indian Bowling team is nothing without you 💔
You have given everything for the team.#INDvsAUS #Bumrahpic.twitter.com/sblsvIw9BF
എല്ലാ മത്സരങ്ങളിലും ഏറ്റവും കൂടുതൽ ഓവറുകൾ എറിയാറുള്ള താരം ഈ മത്സരത്തിൽ 10 ഓവർ മാത്രമാണ് എറിഞ്ഞത്. സിറാജ് 16 ഓവറും പ്രസിദ്ധ കൃഷണ 15 ഓവറും നിതീഷ് കുമാർ 7 ഓവറും എറിഞ്ഞു. അതേ സമയം ഓസീസ് പേസാക്രമണത്തിന് അതേ നാണയത്തിൽ ഇന്ത്യ മറുപടി പറഞ്ഞപ്പോൾ ഓസീസിന്റെ ആദ്യ ഇന്നിംഗ്സ് സ്കോർ 181 ലവസാനിച്ചു. 185 റൺസ് നേടിയിരുന്ന ഇന്ത്യയ്ക്ക് നാല് റൺസിന്റെ ലീഡായി. സിറാജ്, പ്രസിദ്ധ കൃഷ്‌ണ എന്നിവർ മൂന്ന് വിക്കറ്റ് നേടിയപ്പോൾ ബുംമ്രയും നിതീഷും രണ്ട് വിക്കറ്റ് വീതവും നേടി. ഓസീസ് നിരയിൽ അരങ്ങേറ്റക്കാരൻ വെബ്സ്റ്റാർ ഫിഫ്‌റ്റിയുമായി തിളങ്ങി.
Content Highlights: injury to bumrah Worrying visuals! Bumrah exits the SCG with team doctor