ജസ്പ്രീത് ബുമ്രയ്ക്കൊപ്പം പേസർ സിറാജും തിളങ്ങിയതോടെ ഓസീസിന് ഒന്നാം ഇന്നിങ്സിൽ തകർച്ച. അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസിന്റെയും ട്രാവിസ് ഹെഡിന്റെയും വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. ഓരോവറിലായിരുന്നു രണ്ട് വിക്കറ്റും. 12ാം ഓവറിലാണ് സിറാജിന്റെ തകർപ്പൻ പ്രകടനം.
കോണ്‍സ്റ്റസ് ജസ്പ്രീത് ബുംറയെ റിവേഴ്‌സ് സ്‌കൂപ്പ് ബൗണ്ടറിയടക്കം പായിച്ച് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കവെയാണ് സിറാജിന്റെ പ്രകടനം. കോൺസ്റ്റാസിന്റെ ഫോര്‍ത്ത് സ്റ്റംപ് ലൈനിലേക്കാണ് താരം പന്തെറിഞ്ഞത്. ബൗണ്ടറിക്ക് ശ്രമിച്ച കോണ്‍സ്റ്റസ് എഡ്ജായപ്പോള്‍ സ്ലിപ്പില്‍ യശ്വസി ജയ്‌സ്വാൾ പിടികൂടി. ശേഷം തൊട്ടടുത്ത പന്തില്‍ ഹെഡിനെ പുറത്താക്കി സിറാജ് ഓസീസിനെ ഞെട്ടിച്ചു. മിഡില്‍ സ്റ്റംപില്‍ നിന്ന് പുറത്തേക്ക് സ്വിങ് ചെയ്ത പന്തില്‍ ബാറ്റുവെച്ച ഹെഡിനെ സ്ലിപ്പില്‍ കെ എല്‍ രാഹുല്‍ കൈയിലൊതുക്കുകയായിരുന്നു.
ഒടുവിൽ ലഞ്ചിന് പിരിയുമ്പോൾ 29 ഓവർ പിന്നിടുമ്പോൾ 109 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ് ഓസീസ്. സാം കോൺസ്റ്റാസ്, ഉസ്മാൻ ഖവാജ, ലബുഷെയ്‌നെ, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. അലക്സ് ക്യാരിയും വെബ്സ്റ്ററുമാണ് നിലവിൽ ക്രീസിലുള്ളത്. ബുംമ്രയും സിറാജുമാണ് രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ പ്രസിദ്ധ കൃഷ്‌ണ ഒരു വിക്കറ്റ് നേടി. കോൺസ്റ്റാസ് 23 റൺസും ഉസ്മാൻ ഖവാജ രണ്ട് റൺസും ലബുഷെയ്‌നെ രണ്ട് റൺസും ട്രാവിസ് ഹെഡ് നാല് റൺസും സ്റ്റീവ് സ്മിത്ത് 33 റൺസും നേടി.
Siraj dismissed Travis Head in single digit and not after scoring a century.
— Johns (@JohnyBravo183) January 4, 2025
Hope Spirit of Cricket experts don't get hurt by this celebration too 🤡
pic.twitter.com/mEFecYESCg
ബോർഡർ-ഗാവസ്കർ ട്രോഫി നിലനിർത്താൻ പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം നേടേണ്ടതുണ്ട്. നിലവിൽ 2-1ന് ഓസ്ട്രേലിയയാണ് മുന്നിൽ നിൽക്കുന്നത്. പരമ്പര സമനിലയിൽ ആയാൽ നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോർഡർ-ഗാവസ്കർ ട്രോഫി സ്വന്തമാക്കാൻ കഴിയും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യതാ സാധ്യതകളും ഇന്ത്യയ്ക്ക് സജീവമാക്കാൻ കഴിയും.
Content Highlights: Mohammed Siraj released outstanding perfomnce in sydney test