പന്തെറിഞ്ഞ് ഇന്നലെ കൈ ചുവപ്പിച്ചു; അടിച്ചു പറത്തി സ്റ്റാർക്കിന്റെയും ബോളണ്ടിന്റെയും മുഖം ചുവപ്പിച്ച് റിഷഭ്

നാല് കൂറ്റൻ സിക്സറുകളാണ് താരം ഈ മത്സരത്തിൽ നേടിയത്

dot image

ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ഇന്ത്യയുടെ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ തകർത്തടിച്ച് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റര്‍ റിഷഭ് പന്ത്. ആദ്യ പന്തിൽ തന്നെ സിക്സർ പറത്തി തുടങ്ങിയ ഇന്നിങ്സിൽ 33 പന്തിൽ 61 റൺസാണ് നേടിയത്. 28 പന്തിൽ ഫിഫ്റ്റി തികച്ച താരം നാല് സിക്സറുകളും ആറ് ഫോറുകളും നേടി.

184 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഒരു ഇന്ത്യൻ താരത്തിന്‍റെ ടെസ്റ്റിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഫിഫ്റ്റി കൂടിയാണിത്. ആദ്യ വേഗതയേറിയ ഫിഫ്റ്റിയും പന്തിന്റെ പേരിലാണ്. ശ്രീലങ്കയ്‌ക്കെതിരെ 28 പന്തില്‍ തന്നെയായിരുന്നു ആ ഫിഫ്റ്റിയും നേടിയിരുന്നത്.

കഴിഞ്ഞ ഇന്നിങ്സിലും ഇന്ത്യൻ ടീമിന്റെ ടോപ് സ്‌കോറർ 40 റൺസെടുത്ത പന്തായിരുന്നു. കഴിഞ്ഞ ഇന്നിങ്സിൽ സ്റ്റാർക്കിന്റെ പന്തിൽ താരത്തിന് ഏറ് കൊണ്ട് കൈ ചുവന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. എന്നാൽ ഇന്ന് സ്റ്റാർക്കിനെ അടക്കം തുടരെ തുടരെ ഗ്യാലറിയിലേക്ക് പറത്തിയാണ് താരം മറുപടി നല്‍കിയത്. മാത്രമല്ല, പന്തിന്റെ ഫിഫ്റ്റിയുടെ ബലത്തിൽ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 150 മറികടന്നു. നാല് റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ഇത് വരെ അഞ്ച് വിക്കറ്റുകളാണ്‌ നഷ്ടമായത്.

പന്ത് കഴിഞ്ഞാൽ ജയ്‌സ്വാളാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. സ്റ്റാർക്കിന്റെ ആദ്യ ഓവറിൽ തന്നെ നാല് ഫോറുകൾ അടിച്ച താരം 22 റൺസ് നേടി. കെ എൽ രാഹുൽ 13 റൺസെടുത്ത് പുറത്തായപ്പോൾ കോഹ്‌ലി ആറ് റൺസിനും ഔട്ടായി. ഗില്ലും 13 റൺസിന് ഔട്ടായി. നിലവിൽ ജഡേജയും നിതീഷ് കുമാർ റെഡ്‌ഡിയുമാണ് ക്രീസിൽ. സ്‌കോട്ട് ബോളണ്ട് മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ കമ്മിൻസും വെബ്സ്റ്ററും ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്കോറായ 185 പിന്തുടർന്ന ഓസീസിനെ ഇന്ത്യയുടെ പേസ് നിരയാണ് തകർത്തത്. 181 റണ്‍സില്‍ ഓസീസ് ഓള്‍ ഔട്ടായി. ബുംമ്ര രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ പ്രസിദ് കൃഷ്ണയും സിറാജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നിതീഷ് കുമാർ റെഡ്‌ഡിയും രണ്ട് വിക്കറ്റുമായി തിളങ്ങി.

Content Highlights: rishab pant t20 model fifty vs australia in sydney test border gavasker trophy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us